ജീവിച്ച നാട് ഉപേക്ഷിക്കേണ്ടി വരുമോ:? വയനാട്ടിൽ ഇന്ന് വിദ​ഗ്ധ സംഘമെത്തും: ദുരന്തമുണ്ടായ സ്ഥലം താമസ യോ​ഗ്യമാണോ? എന്ന് പരിശോധന നടത്തും,

ജീവിച്ച നാട് ഉപേക്ഷിക്കേണ്ടി വരുമോ:? വയനാട്ടിൽ ഇന്ന് വിദ​ഗ്ധ സംഘമെത്തും: ദുരന്തമുണ്ടായ സ്ഥലം താമസ യോ​ഗ്യമാണോ? എന്ന് പരിശോധന നടത്തും,

കൽപറ്റ: ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ, പുഞ്ചിരിമട്ടം, ചൂരൽമല, അട്ടമല പ്രദേശങ്ങളിൽ വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച അഞ്ചംഗ സംഘമാണ് ഇന്ന് പരിശോധന നടത്തുന്നത്. ദുരന്തമുണ്ടായ പ്രദേശങ്ങൾ താമസ യോഗ്യമാണോ എന്ന് പരിശോധിക്കും.

ദുരന്തബാധിതരുടെ താത്ക്കാലിക പുനരധിവാസം ഓ​ഗസ്റ്റിൽ തന്നെ പൂർത്തിയാക്കുമെന്ന് മന്ത്രിമാരായ കെ രാജനും ഒ ആർ കേളുവും അറിയിച്ചിരുന്നു. പുനരധിവാസത്തിന് ഉപയോ​ഗിക്കുന്ന എല്ലാ വീടുകളിലും ആവശ്യമായ ഫർണിച്ചറുകളും മറ്റും ഉറപ്പാക്കും.

ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പരിശോധന നടത്തി ശുപാർശ സമർപ്പിക്കാൻ നിയോഗിച്ചിട്ടുള്ളത്.

അതേസമയം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് നഷ്ടപ്പെട്ട രേഖകൾ വീണ്ടെടുക്കാനുള്ള നടപടികളും ഇന്ന് തുടരും. സംസ്ഥാന ഐടി മിഷന്റെ നേതൃത്വത്തിലാണ് രേഖകൾ വീണ്ടെടുക്കാനുള്ള നടപടികൾ പുരോ​ഗമിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network