വയനാടിന് താങ്ങായി ഏയർടെൽ: സൗജന്യ ഇൻ്റർനെറ്റും, അൺലിമിറ്റഡ് ടോക് ടൈമും എസ് എം എസും നൽകും,

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ദുരന്തത്തില്‍ ബാധിക്കപ്പെട്ടവർക്കായി കൈ കോർത്ത് എയർടെല്‍. വയനാട്ടില്‍ മൂന്ന് ദിവസത്തേക്ക് സൗജന്യ ഇന്റർനെറ്റ്, എസ്‌എംഎസ്, ടോക്ക് ടൈം എന്നിവയാണ് എയർടെല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഏതെങ്കിലും പാക്കേജ് വാലിഡിറ്റി കഴിഞ്ഞവർക്ക് അടക്കം ഓഫർ ബാധകമാണ്. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്സിനും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റ് പെയ്ഡ് ബില്‍ അടക്കാൻ വൈകുന്നവർക്കും ഇളവ് നല്‍കിയിട്ടുണ്ട്.

ഇതിന് പുറമേ കേരളത്തിലെ 52 റീട്ടെയില്‍ സ്റ്റോറുകളില്‍ കളക്ഷൻ സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. ഇവിടെ സഹായ സന്നദ്ധരായവർക്ക് ദുരിതബാധിതർക്ക് ആവശ്യമായ വസ്തുക്കള്‍ എത്തിക്കാൻ സാധിക്കും. മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഇതുവരെ സ്ഥിരീകരിച്ചത് 282 മരണമാണ്. തിരിച്ചറിഞ്ഞ 96 പേരില്‍ 22 പേർ കുട്ടികളാണ്.

200 പേരെ കാണാതായതായാണ് വിവരം. മൂന്നാം ദിവസമായ ഇന്നും മുണ്ടക്കൈയിലും ചൂരല്‍ മലയിലും വിപുലമായ തെരച്ചില്‍ നടക്കും. മുണ്ടക്കൈ ഭാഗത്തേയ്ക്ക് രക്ഷാപ്രവർത്തനത്തിനുള്ള ഉപകരണങ്ങള്‍ എത്തിക്കാനായി പണിയുന്ന ബെയ് ലി പാലം ഇന്ന് പൂർത്തിയാകും. 

ഇന്നലെ രാത്രി മുഴുവൻ പാലത്തിന്റെ നിർമാണം നടന്നിരുന്നു. 1167 പേരുടെ സംഘം ആണ് ഇപ്പോള്‍ രക്ഷാപ്രവർത്തനം നടത്തുന്നത്. പരിക്കേറ്റ 90 പേർ ഇപ്പോഴും വയനാട്ടിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !