ദുരന്ത ഭൂമിയിൽ പുതുപ്പള്ളി എംഎല്‍എ; വയനാട് ഉരുള്‍പൊട്ടല്‍ മേഖല സന്ദര്‍ശിച്ച്‌ ചാണ്ടി ഉമ്മൻ,

വയനാട് : ദുരന്ത ഭൂമിയായി മാറിയ വയനാട് സന്ദർശിച്ച്‌ എംഎല്‍എ ചാണ്ടി ഉമ്മൻ. ഒപ്പം പ്രതിപക്ഷ നേതാവ് വിടി സതീശനും രാഹുല്‍ മാങ്കൂട്ടവും .ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും, രാഹുല്‍ മാങ്കൂട്ടവും ദുരന്ത മുഖത്ത് എത്തിയത്.

ഉരുള്‍പൊട്ടല്‍ ഉണ്ടായ മുണ്ടക്കൈ , ചൂരല്‍മല പ്രദേശവും, സൂചിപ്പാറ മേഖലയും സന്ദർശിച്ചു. തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിലും സന്ദർശനം നടത്തി

അതേസമയം സൂചിപ്പാറ-കാന്തന്‍പാറ ഭാഗത്ത് നിന്ന് ഇന്ന് നാല് മൃതദേഹം കണ്ടെത്തി.മൂന്ന് മൃതദേഹങ്ങളും ഒരു ശരീര ഭാഗവുമാണ് കണ്ടെത്തിയത് എന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി 11 ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്.

സന്നദ്ധ പ്രവര്‍ത്തകരും രക്ഷാദൗത്യ സംഘവും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ എയര്‍ലിഫ് ചെയ്ത് സുല്‍ത്താല്‍ ബത്തേരിയിലേക്ക് കൊണ്ടുവരും എന്നാണ് വിവരം. തുടര്‍ന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !