വയനാട്: ഉരുളെടുത്ത ജീവിതങ്ങള്‍ക്ക് കൈത്താങ്ങുമായി നായർ സർവീസ് സൊസൈറ്റി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ ധനസഹായം കൈമാറിയതായി എൻഎസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരൻ നായർ അറിയിച്ചു.
വയനാട് പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഡിസ്ട്രെസ് റിലീഫ് ഫണ്ടിലേക്ക് നായർ സർവീസ് സൊസൈറ്റിയുടെ പേരില്‍ 25 ലക്ഷം രൂപ നല്കി. ധനലക്ഷ്മി ബാങ്ക് വഴിയാണ് പണം കൈമാറിയതെന്നും ജി. സുകുമാരൻ നായർ പറഞ്ഞു.വയനാട്ടിലെ ദുരിത ബാധിതർക്കായി വിവിധയിടങ്ങളില്‍ നിന്നാണ് സഹായങ്ങളെത്തുന്നത്. സേവാഭാരതി വഴിയും നിരവധി സഹായങ്ങള്‍ വയനാടിനെ തേടിയെത്തുന്നുണ്ട്. ഇതിനുപുറമെ സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി പ്രമുഖരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി ധനസഹായം കൈമാറിയിരുന്നു.
മോഹൻലാല്‍ ദുരന്തഭൂമി സന്ദർശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തി 25 ലക്ഷം രൂപ കൈമാറുകയും ചെയ്തു. മമ്മൂട്ടി ഉള്‍പ്പെടെ സിനിമാ മേഖലയില്‍ നിന്നും നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വയനാടിനെ സഹായിക്കാൻ പണം നല്‍കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.