മേപ്പാടി: വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നതിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാമ്പിള്‍ ശേഖരണം തുടങ്ങി.
ആദ്യഘട്ടത്തില്‍ ദുരന്ത മേഖലയില്‍ നിന്നും ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡി.എൻ.എ ശേഖരിച്ചിരുന്നു. അടുത്തഘട്ടത്തില്‍ രക്ത സാമ്പിളുകളും ഡി.എൻ.എകളും തമ്മിലുള്ള പൊരുത്തം പരിശോധിക്കും.ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫിസർ ഡോ. ബിനുജ മെറിൻ ജോയുടെ നേതൃത്വത്തില്‍ മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലും പഞ്ചായത്ത് ഹാളിലുമാണ് രക്തസാമ്പിള്‍ ശേഖരിക്കുന്നത്. അടുത്ത ദിവസം മുതല്‍ മേപ്പാടി എം.എസ്.എ ഹാളിലും രക്തസാമ്പിള്‍ ശേഖരിക്കും.
ദുരിതാശ്വാസ ക്യാംപുകളിലുള്ള ബന്ധുക്കളില്‍ രക്ത പരിശോധനയ്ക്ക് തയാറായിട്ടുള്ളവർക്ക് കൗണ്‍സലിങ് നല്‍കിയ ശേഷമാണ് സാമ്പിള്‍ ശേഖരിക്കുന്നത്. മക്കള്‍, പേരക്കുട്ടികള്‍, മാതാപിതാക്കള്‍, മുത്തച്ഛൻ, മുത്തശ്ശി, അച്ഛന്റെ സഹോദരങ്ങള്‍, അമ്മയുടെ സഹോദരങ്ങള്‍ തുടങ്ങിയ അടുത്ത രക്തബന്ധുക്കളുടെ സാമ്പിളാണ് പരിശോധനയ്ക്ക് എടുക്കുന്നത്.
എന്താണ് ഡി.എൻ.എ ടെസ്റ്റ്
ഡി എൻ എ പരിശോധന എന്നത് ഒരു വ്യക്തിയുടെ ജനിതക സംവിധാനത്തെ വിശകലനം ചെയ്യുന്ന ശാസ്ത്രീയ പ്രക്രിയയാണ്. ഓരോ വ്യക്തിയുടെയും ഡിഎന്എ അതുല്യമായ ഒരു ജനിതക കോഡ് ആണ്. ഈ കോഡ് ഒരു ഫിംഗർപ്രിന്റ് പോലെ പ്രവർത്തിക്കുകയും, ഒരു വ്യക്തിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുകയും ചെയ്യുന്നു.
എന്തിനാണ് ഡി എൻ എ പരിശോധന നടത്തുന്നത്?
പിതൃത്വ നിർണയം: ഒരു കുട്ടിയുടെ ജൈവശാസ്ത്രപരമായ പിതാവ് ആരാണെന്ന് നിര്ണ്ണയിക്കാൻകുടുംബ ബന്ധങ്ങൾ തെളിയിക്കൽ: രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധുത്വം സ്ഥാപിക്കാൻ
കുറ്റാന്വേഷണം: കുറ്റകൃത്യ സ്ഥലത്ത് നിന്ന് ലഭിക്കുന്ന ജനിതക സാമ്പിളുകൾ ഉപയോഗിച്ച് കുറ്റവാളിയെ തിരിച്ചറിയാൻ
വംശാവലി പഠനം: ഒരു വംശത്തിന്റെ ഉത്ഭവവും വികാസവും പഠിക്കാൻ
ഡിഎൻഎ പരിശോധനയുടെ തരങ്ങൾ
ഓട്ടോസോമർ ഡിഎൻഎ ടെസ്റ്റ്:
മാതാപിതാക്കളിൽ നിന്ന് സന്താനങ്ങളിലേക്ക് കൈമാറുന്ന ഓട്ടോസോമൽ ക്രോമസോമുകളെ വിശകലനം ചെയ്യുന്നു.
മൈറ്റോകോണ്ഡ്രിയൽ ഡിഎൻ എ ടെസ്റ്റ്:
അമ്മയിൽ നിന്ന് മക്കളിലേക്ക് കൈമാറുന്ന മൈറ്റോകോണ്ഡ്രിയല് ഡിഎൻ എയെ വിശകലനം ചെയ്യുന്നു. ന്യൂക്ലിയസിന് പുറത്തുള്ള കോശദ്രവ്യത്തിലാണ് മൈറ്റോകോണ്ഡ്രിയൽ ഡിഎൻഎ കാണപ്പെടുന്നത്. ഇത് അമ്മവഴി തലമുറകളിൽ (മാറ്റേണൽ ഓഫ്സ്പ്രിംഗ്സ്) ഒരേ പോലെ ആയിരിക്കും. സാധാരണ ഡിഎൻഎ നല്കി മാത്രമല്ല, ഉറപ്പായ വിവരങ്ങൾ നല്കാൻ ഇത് സഹായിക്കും.
Y ക്രോമസോമൽ ഡിഎൻഎ ടെസ്റ്റ്: പുരുഷന്മാരിൽ മാത്രം കാണപ്പെടുന്ന Y ക്രോമസോമിനെ വിശകലനം ചെയ്യുന്നു.Y-ക്രോമസോമിൽ മാത്രം കാണപ്പെടുന്ന ഡി എൻ എ ഉപയോഗിച്ച് പുരുഷന്മാരുടെ ബന്ധം കണ്ടെത്താൻ ഇത് ഉപയോഗിക്കുന്നു. പിതൃത്വ നിര്ണയത്തിനായി Y-ക്രോമസോമൽ ഡി എൻ എ ടെസ്റ്റ് വ്യാപകമായി ഉപയോഗിക്കുന്നു.
ഡിഎൻഎ പരിശോധന എങ്ങനെ നടത്തുന്നു?
കംപ്യൂട്ടർ അപഗ്രഥനത്തിലൂടെയുള്ള പോളിമെറേസ് ചെയിൻ റിയാക്ഷൻ (പി.സി.ആര്), എസ്ടിആര് എന്നിങ്ങനെ രണ്ട് ടെസ്റ്റുകളാണ് നിലവിലുള്ളത്. ലഭ്യമായ സാംപിൾ പോളിമറേസ് എന്ന എന്സൈമിന്റെ സഹായത്തോടെ ചെയിൻ റിയാക്ഷൻ മാതൃകയിൽ പുനഃസൃഷ്ടിക്കുന്നതാണ്
പി.സി.ആര്. ജിനോം ഡാറ്റാബേസുമായി സാംപിൾ ഡിഎൻഎ ഒത്തുനോക്കി ഒരാളെ മാത്രം വേറിട്ട് തിരിച്ചറിയാനാണ് ഷോര്ട്ട് ടാൻഡെം റിപ്പീറ്റ്സ് (എസ്ടിആർ) ടെസ്റ്റ് നടത്തുന്നത്.
ഡിഎൻഎ പരിശോധനയ്ക്ക് രക്തം, ഉമിനീർ, മുടി, പല്ല്, അസ്ഥി, രോമങ്ങൾ, നഖങ്ങൾ ഉണങ്ങിയ ചര്മ്മകോശങ്ങൾ മാംസം, ശുക്ലം, യോനീദ്രവങ്ങൾ കഫം, മലം, മൂത്രം, വിയര്പ്പ്, കൺപീള, ചെറിയ തോതിലുള്ള കോശങ്ങൾ എന്നിവ പോലുള്ള ജൈവ സാമ്പിളുകൾ ആവശ്യമാണ്. ഈ സാമ്പിളുകളിൽ നിന്ന് ഡിഎൻഎ വേർതിരിച്ചെടുത്ത് ലാബിൽ വിശകലനം ചെയ്യുന്നു. മരണം നടന്നു വര്ഷങ്ങൾ കഴിഞ്ഞാലും ഈ പദാര്ത്ഥങ്ങളിൽ നിന്ന് ഡിഎൻഎ പരിശോധന നടത്താൻ സാധിക്കും.
ഡിഎൻഎ പരിശോധന എന്തിന് ?
ഡിഎൻഎ ടെസ്റ്റ് ഒരു വ്യക്തിയുടെ വംശപരവും കുടുംബ ബന്ധങ്ങളും കണ്ടെത്താൻ സഹായിക്കും. നിലവില്‍ വയനാട്ടിലെ തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും ആരുടെതാണെന്ന്, ബന്ധുക്കളുടെ ഡിഎൻഎ പരിശോധിക്കുന്നതിലൂടെ തിരിച്ചറിയാനാകും. അതിലൂടെ അനന്തരവകാശ പ്രശ്നങ്ങളും നിയമപ്രശ്നങ്ങളും മറികടക്കാനാകും.
ഡിഎൻഎ പരിശോധന നിയമസംബന്ധമായ പ്രശ്നങ്ങളിൽ വിശാലമായ തെളിവുകൾ നൽകുന്നു. ഡിഎൻഎയിലൂടെ മെഡിക്കൽ ഗവേഷണത്തിൽ രോഗനിർണയവും, വ്യക്തിഗത ചികിത്സാ പദ്ധതികളും വികസിപ്പിക്കുന്നതിന് ഇത് ഉപയോഗിക്കുന്നു.
ചുരുക്കത്തില്‍ ഡിഎൻഎ പരിശോധന ഒരു വ്യക്തിയുടെ ജീവിതത്തിലെ നിര്ണായകമായ ചില തീരുമാനങ്ങൾ എടുക്കുന്നതിന് സഹായിക്കുന്ന ഒരു ശക്തമായ പരിശോധനാ രീതിയാണ്. എന്നാൽ ഈ സാങ്കേതിക വിദ്യയുടെ ഉപയോഗം നിയമപരമായ ചട്ടക്കൂടുകളിൽ ഉൾപ്പെടുത്തുകയും ദുരുപയോഗം തടയുന്നതിന് നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.