രക്ഷാ ബന്ധന് വീട്ടില്‍ പോണമെന്ന് പറഞ്ഞു; യുവതിയുടെ മൂക്ക് വെട്ടി ഭര്‍ത്താവ്; ഗുരുതരാവസ്ഥയിൽ' അന്വേഷണം,

ഉത്തർപ്രദേശ്: രക്ഷാ ബന്ധന് അമ്മ വീട്ടില്‍ പോകണമെന്ന് പറഞ്ഞ ഭാര്യയുടെ മൂക്ക് വെട്ടി യുവാവ്. യുപിയിലെ ഹർദോയിലാണ് ദാരുണ സംഭവം.

യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് അവസ്ഥ വഷളായതിനെ തുടർന്ന് ട്രോമ സെൻ്ററിലേക്ക് മാറ്റിയിരുന്നു.

ആരോഗ്യം വീണ്ടെടുത്ത യുവതി ഒരു വീഡിയോയില്‍ താൻ നേരിട്ട ക്രൂരതകളെക്കുറിച്ച്‌ വെളിപ്പെടുത്തി. താന്റെ മൂക്ക് മുറിച്ചത് ഭർത്താവാണെന്നും തനിക്ക് അയാള്‍ക്കൊപ്പം ഇനി ജീവിക്കേണ്ടന്നും അവനെതിരെ നടപടി സ്വീകരിക്കമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്.

അനിതയെന്ന യുവതിയാണ് ആക്രമിക്കപ്പെട്ടത്. രാഹുല്‍ എന്ന യുവാവാണ് പ്രതി. ബനിയാനി പുർവ എന്ന പ്രദേശത്തായിരുന്നു സംഭവം. രക്തത്തില്‍ കുളിച്ചു കിടന്ന 25-കാരിയെ ഭർത്താവിന്റെ സഹോദരനാണ് ആശുപത്രിയിലെത്തിച്ചത്. 

യുവതിയുടെ വീഡിയോ പെട്ടെന്ന് വൈറലായി. ഹർദോയ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഔദ്യോഗികമായി അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !