ലക്നൗ: ഉത്തർപ്രദേശിലെ ലക്നൗവിലാണ് സംഭവം ഉണ്ടായത് .ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചു .
ജ്വല്ലറി ഉടമ സ്വയരക്ഷ മുൻനിർത്തിയാണ് തോക്കെടുത്തതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി.അനുഭവ് അഗർവാള്‍ എന്നയാളുടെ ഉടമസ്ഥയിലുള്ള ഒരു ജ്വല്ലറിയിലാണ് നാടകീയ സംഭവങ്ങളുണ്ടായത്.ഒരു ഉപഭോക്താവും ജ്വല്ലറി ഉടമയും തമ്മില്‍ രൂക്ഷമായ വാക്കുതർക്കമുണ്ടായി. ഉപഭോക്താവ് അനുഭവ് അഗർവാള്‍ ഇരുന്നിരുന്ന സ്ഥലത്തേക്ക് കയറിവന്നു. തുടർന്നാണ് തർക്കത്തിനിടെ ഇയാള്‍ തോക്കെടുത്തത്.
ജ്വല്ലറി ഉടമ ഉപഭോക്താവിനോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുമ്പോള്‍ ഒന്നുകില്‍ തനിക്കൊപ്പം പൊലീസ് സ്റ്റേഷനിലേക്ക് വരണമെന്നും അല്ലെങ്കില്‍ തനിക്ക് നേരെ വെടിവെയ്ക്കാനുമാണ് മറുപടി.
ലൈസൻസുള്ള തോക്കാണ് അനുഭവ് അഗർവാളിന്റെ കൈവശമുണ്ടായിരുന്നതെന്നും സ്വയരക്ഷ മുൻനിർത്തിയാണ് അത് പുറത്തെടുത്തെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഈസ്റ്റ് ഡിസിപി ശശാങ്ക് സിങ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.