പ്രണയക്കലിയുടെ ഇര: അവൻ എന്റേതല്ലെങ്കില്‍ മറ്റാരുടെയുമാകില്ല! കാമുകന്റെ ഭാര്യയുടെ കഴുത്തറുത്ത് യുവതി;ചോര ചീറ്റി തെറിച്ചു.ഗുരുതരാവസ്ഥയിൽ,

വാരാണസി: കാമുകൻ മറ്റൊരു വിവാഹം കഴിച്ചതറിഞ്ഞ യുവതി നവവധുവിന്റെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു. പരിക്കേറ്റ യുവതിയുടെ നില ഗുരുതരമാണ്.

ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുപിയിലെ വാരാണസിയിലാണ് സംഭവം. കിടപ്പുമുറിയില്‍ കയറിയാണ് ഉറങ്ങിക്കിടന്ന നവവധുവിനെ ഇവർ ബ്ലേഡ് ഉപയോഗിച്ച്‌ ആക്രമിച്ചത്.

അവൻ എന്റേതല്ലെങ്കില്‍ മറ്റാരുടെയുമാകില്ല എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം. സംഭവം നാടിനെയാകെ ഞെട്ടിച്ചിട്ടുണ്ട്. വാരാണസിയില ചോലപൂരിലാണ് ആക്രമണം അരങ്ങേറിയത്. 

ഉറങ്ങിക്കിടന്ന നവവധുവിന്റെ കഴുത്തറുത്തതോടെ ചോര ചീറ്റി തെറിച്ചു. ഇതോടെ എനിക്കും അവനും ഇടയില്‍ ആരൊക്കെ വരുമോ അവരുടെയോക്കെ ഗതി ഇതാകുമെന്ന് യുവതി ഉറക്കെ വിളിച്ചു പറഞ്ഞു.

പരിക്കേറ്റ റോഷൻ എന്ന യുവതി അപകടനില തരണം ചെയ്തുവെന്നാണ് സൂചന. പ്രതിയെ പൊലീസ് പിടികൂടി. പ്രിയ ശർമ്മയെന്നാണ് ഇവരുടെ പേര്. ബബ്ലു അൻസാരി എന്നാണ് യുവാവിന്റെ പേര്. ബബ്ലുവിനെ പ്രിയയുടെ മാതാവിന്റെ പരാതിയില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

ബബ്ലുവും താനും മൂന്നുവർഷമായി പ്രണയത്തിലാണെന്നും തന്നെ വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍‌ പീഡിപ്പിച്ചെന്നും പ്രിയ പൊലീസിന് മൊഴി നല്‍കി. ബബ്ലുവിനെ വിവാഹം ചെയ്യാനാണ് താൻ ആക്രമണത്തിന് മുതിർന്നതെന്നും യുവതി വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !