അയോധ്യ: അയോധ്യയിലെ അതീവസുരക്ഷാ മേഖലയില്‍ ശ്രീരാമക്ഷേത്രത്തിലേക്കുള്ള വഴിയില്‍ സ്ഥാപിച്ചിരുന്ന, 3800 ബാംബുലൈറ്റുകളും 36 പ്രൊജക്ടർ ലൈറ്റുകളും മോഷണം പോയി.
50 ലക്ഷം രൂപയുടെ മോഷണം നടന്നുവെന്നാണു പ്രാഥമിക കണക്ക്. ഓഗസ്റ്റ് ഒൻപതിന് രാമജന്മഭൂമി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.അയോധ്യ ഡെവലപ്മെന്റ് അഥോറിറ്റി കരാർ നല്കിയ യാഷ് എന്റർപ്രൈസസ്, കൃഷ്ണ ഓട്ടോമൊബൈല്‍ എന്നീ സ്ഥാപനങ്ങളാണു ക്ഷേത്രനഗരിയില്‍ വർണാഭമായ വഴിവിളക്കുകള്‍ സ്ഥാപിച്ചത്. രാംപഥില്‍ മുളകൊണ്ടു നിർമിച്ച 6400 വഴിവിളക്കുകളും ഭക്തിപഥില്‍ 96 പ്രൊജക്ടർ വിളക്കുകളുമാണുണ്ടായിരുന്നത്.
മാർച്ച് 19 വരെ ഈ വിളക്കുകള്‍ പൂർണമായും പ്രകാശിച്ചിരുന്നു. ഇവർ നല്കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണു കവർച്ച കണ്ടെത്തിയത്. മേയ് ഒൻപതിനു നടത്തിയ പരിശോധനയില്‍ ഇവയില്‍ മിക്കവയും മോഷണം പോയതായി കണ്ടെത്തുകയായിരുന്നു.
അതേസമയം, അയോധ്യ ഇരുട്ടില്‍ത്തപ്പുകയാണെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.