ഉത്തർപ്രദേശ്: ഈ പാമ്പാണ് സാറേ കടിച്ചത്... ഉടൻ ചികിത്സിക്കൂ... തന്നെ കടിച്ച ഉഗ്രവിഷമുള്ള മൂർഖനെ പ്ലാസ്റ്റിക് ഭരണിയിലാക്കി ആശുപത്രിയിലെത്തിയ ഹരിസ്വരൂപ് രാമചന്ദ്ര മിശ്ര എന്ന യുവാവ് ഡോക്ടർമാരോടു പറഞ്ഞു.
അത്യാഹിത വിഭാഗത്തിലെത്തിയ രോഗിയെക്കണ്ട് ഡോക്ടർമാർ അമ്പരപ്പോടെ പരസ്പരം നോക്കി. ഉത്തർപ്രദേശിലെ ലഖിംപുർ ഖേരി ജില്ലയിലാണു സംഭവം. സമ്പുർണ നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനായ ഹരിസ്വരൂപിനു കഴിഞ്ഞ ദിവസമാണ് പാമ്പിൻറെ കടിയേറ്റത്.വീട്ടില്‍ ചില്ലറ ജോലികളിലേർപ്പെട്ടിരിക്കുമ്പോള്‍ മൂർഖൻ യുവാവിൻറെ സമീപത്തെത്തുകയും കൈയില്‍ കടിക്കുകയുമായിരുന്നു. ആദ്യമൊന്ന് അമ്പരന്നെങ്കിലും ധൈര്യശാലിയായ ഹരിസ്വരൂപ് മൂർഖനെ തന്ത്രപൂർവം പിടികൂടുകയും പ്ലാസ്റ്റിക് ഭരണിയിലാക്കുകയുമായിരുന്നു.
ഉടൻതന്നെ യുവാവ് ആശുപത്രിയിലെത്തുകയും ചെയ്തു. കടിയേറ്റ ഭാഗം തുണികൊണ്ടു കെട്ടുകയും രക്തം പുറത്തേക്കൊഴുക്കുകയും ചെയ്തിരുന്നു ഹരിസ്വരൂപ്.
എക്സില്‍ പ്രചരിക്കുന്ന വീഡിയോ വൻ തരംഗമാണ്. ഹരിസ്വരൂപ് ആശുപത്രി കിടക്കയില്‍ ഇരിക്കുന്നതും സംഭവം വിവരിക്കുന്നതും ഡോക്ടർമാർ അതെല്ലാം കേള്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഈ സമയം ഹരിസ്വരൂപിൻറെ കൈയിലിരിക്കുന്ന പ്ലാസ്റ്റിക് ഭരണിയില്‍ മൂർഖൻ പത്തിവിടർത്തിനില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ആശുപത്രി അധികൃതർ പകർത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ആശുപത്രി ജീവനക്കാരൻ രോഗിക്ക് നല്‍കാനുള്ള കുത്തിവയ്പു തായാറാക്കുന്നതും കാണാം. കടിച്ച പാമ്പിനെ തിരിച്ചറിയാൻ കഴിഞ്ഞത് ഉചിതമായ ചികിത്സ വേഗത്തില്‍ നല്‍കാൻ ഡോക്ടർമാർക്കു സാധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.