ഭാര്യാസഹോദരന്റെ മകളുമായി അവിഹിത ബന്ധം,​ മറ്റൊരു വിവാഹത്തിന് തയ്യാറായതോടെ ദൃശ്യം മോഡൽ കൊലപാതകം,, മൊബൈൽ ഓടിക്കൊണ്ടിരുന്ന ബസിൽ ഉപേക്ഷിച്ചു

ലഖ്‌നൗ: യുപിയിലെ ഹർദോയിൽ ഭാര്യാ സഹോദരന്റെ മകളെ ശ്വാസംമുട്ടിച്ചു കൊന്ന കേസിൽ പ്രതി പിടിയിൽ. 22കാരിയെ ശ്വാസംമുട്ടിച്ച് കൊന്ന സംഭവത്തിൽ മണികാന്ത് ദ്വിവേദി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മണികാന്ത് ദ്വിവേദി കൊല്ലപ്പെട്ട മാൻസി പാണ്ഡെയും തമ്മിൽ ഏറെ നാളായി വിവാഹേതര ബന്ധം പുലർത്തിയിരുന്നു. അടുത്തിടെ മാൻസി മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചതാണ് മണികാന്തിനെ പ്രകോപിതനാക്കിയത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. രക്ഷാബന്ധൻ ദിവസം അമ്മായിയുടെ വീട്ടിലെത്തിയ മാൻസിയെ പ്രതി വിവാഹത്തിൽ നിന്ന് പിന്തിരിയാൻ ആവശ്യപ്പെട്ടെങ്കിലും നടക്കാതെ വന്നതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്. 

പ്രതി പെൺകുട്ടിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം നിർമാണം നടക്കുന്ന കെട്ടിടത്തിന് സമീപം ഉപേക്ഷിച്ചു. ശേഷം പെൺകുട്ടിയുടെ മൊബൈൽ ഫോൺ ഓടിക്കൊണ്ടിരുന്ന ബസിൽ ഉപേക്ഷിക്കുകയും ചെയ്തു.

തുടർന്ന് പെൺകുട്ടിയുടെ പിതാവിനെ വിളിച്ച് മാൻസി ഒളിച്ചോടിപ്പോയെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. എന്നാൽ സംശയം തോന്നി പിതാവ് പൊലീസിൽ പരാതി നൽകി. പൊലീസിന്റെ അന്വേഷണത്തിലാണ് പ്രതിയുടെ കള്ളക്കളി പുറം ലോകം അറിയുന്നത്.

 ചോദ്യം ചെയ്യലിൽ പ്രതി പെൺകുട്ടിയുമായി രണ്ട് വർഷത്തിലേറെയായി വിവാഹേതര ബന്ധം പുലർത്തിയിരുന്നതായി സമ്മതിച്ചു. നവംബർ 27നായിരുന്നു പെൺകുട്ടിയുടെ വിവാഹ നിശ്ചയം.

വിവാഹത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ടത് അനുസരിക്കാതെയിരുന്നതാണ് കൊലയ്ക്ക് കാരണമെന്ന് പ്രതി മൊഴി നൽകി. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റുമോട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !