ന്യുയോർക്ക്: ന്യൂയോർക്കില്‍ ഞായറാഴ്ച നടക്കുന്ന ഇന്ത്യാ ദിന പരേഡിലെ രാമക്ഷേത്രത്തിന്റെ ചെറുപതിപ്പ് പ്രദർശിപ്പിക്കുന്ന ഒരു ഫ്ലോട്ട്, പിൻവലിക്കണം എന്നാവശ്യപ്പെട്ട് മുസ്‌ലിം മതമൗലിക വാദ സംഘടനകള്‍.
ഇന്ത്യൻ അമേരിക്കൻ മുസ്ലീം കൗണ്‍സിലും മറ്റ് ചില മത മൗലികവാദ ഗ്രൂപ്പുകളുമാണ് രാമക്ഷേത്രം ഉള്‍ക്കൊള്ളുന്ന ഒരു ഫ്ലോട്ട് പരേഡില്‍ നിന്നും നീക്കം ചെയ്യണമെന്ന് സംഘാടകരോട് ആവശ്യപ്പെട്ടത്.മസ്ജിദുകളുടെ നാശത്തെയും മുസ്ലീങ്ങള്‍ക്കെതിരായ അക്രമങ്ങളെയും മഹത്വപ്പെടുത്തുന്ന ഒരു പ്രതീകമായി ഈ ക്ഷേത്രം കണക്കാക്കപ്പെടുന്നു എന്നാണ് ഇവരുടെ ആരോപണം.
അതെ സമയം, അങ്ങനെ പറയുന്ന ആള്‍ക്കാരോട് പോയി പണി നോക്കാനും, എന്തൊക്കെ സംഭവിച്ചാലും പരേഡില്‍ നിന്നും ഫ്‌ളോട്ട് മാറ്റുന്ന പ്രശ്നമില്ലെന്നുമുള്ള തുറന്ന നിലപാടെടുത്തിരിക്കുകയാണ് സംഘാടകർ.
ദശലക്ഷക്കണക്കിന് ഹിന്ദുക്കള്‍ പവിത്രമായി കരുതുന്ന ഒരു പുണ്യ മുഹൂർത്തത്തിന്റെ ഉദ്‌ഘാടനമാണ് ഞങ്ങള്‍ ആഘോഷിക്കുന്നതെന്നും അതിന് ഒരു പള്ളിയുമായും ഒരു ബന്ധവും ഇല്ലെന്ന് പറഞ്ഞാണ് പരേഡ് സംഘാടകർ ഫ്ലോട്ട് നീക്കം ചെയ്യാനുള്ള ആഹ്വാനങ്ങള്‍ നിരസിച്ചത്.
മാൻഹട്ടനിലെ മാഡിസണ്‍ അവന്യൂവില്‍ നടക്കുന്ന ആഘോഷത്തില്‍ ബോളിവുഡ് താരങ്ങളെയും ഇന്ത്യൻ കായിക താരങ്ങളെയും കാണാൻ പതിനായിരക്കണക്കിന് ആളുകള്‍ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ഇന്ത്യക്ക് പുറത്തുള്ള ഇത്തരത്തിലുള്ള ഏറ്റവും വലിയ പരിപാടിയാകുമിതെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. 1947 ആഗസ്ത് 15-ന് ബ്രിട്ടീഷ് ഭരണത്തിൻ്റെ അന്ത്യവും സ്വതന്ത്ര ഇന്ത്യയുടെസ്ഥാപനവും അടയാളപ്പെടുത്തുന്നതാണ് വാർഷിക പരേഡ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.