ബഹുനില കെട്ടിടങ്ങളിലെ ചില്ലുകള്‍ പൊട്ടിച്ചിതറി, ലോസ് ആഞ്ചെലെസില്‍ അതിശക്തമായ ഭൂകമ്പം, കുലുങ്ങി വിറച്ച് കെട്ടിടങ്ങള്‍, ഭയന്ന് ജനം',

ലോസ് ആഞ്ചെലെസ്: കാലിഫോർണിയയിലെ ലോസ് ആഞ്ചെലെസില്‍ ശക്തമായ ഭൂകമ്പം. തിങ്കളാഴ്ച ഉച്ച തിരിഞ്ഞാണ് ഭൂകമ്പമുണ്ടായത്. 4.4 തീവ്രതയുള്ള ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം ഹൈലാൻഡ് പാർക്കാണ്.

ഏറെ പ്രശസ്തമായ ഹോളിവുഡ് അടയാളവും ഗ്രിഫിത്ത് ഒബ്സർവേറ്ററിക്ക് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഉച്ച കഴിഞ്ഞ് 12.20ഓടെയാണ് വലിയ രീതിയില്‍ കെട്ടിടങ്ങള്‍ കുലുങ്ങി വിറയ്ക്കാൻ തുടങ്ങിയത്.

ജിയോളജിക്കല്‍ സർവേ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. വലിയ രീതിയിലുള്ള നാശനഷ്ടങ്ങളും ആളപായവും ഭൂകമ്പത്തിലുണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. 

സമീപ നഗരങ്ങളായ പാസഡീന, ഗ്ലെൻഡേല്‍ എന്നിവടങ്ങളിലേക്കും ഭൂകമ്പത്തിന്റെ ആഘാതമുണ്ടായതായാണ് ജിയോളജിക്കല്‍ സർവേ വിശദമാക്കുന്നത്. ലോസ് ആഞ്ചെലെസ് അഗ്നിരക്ഷാ സേനയുടെ 106 സ്റ്റേഷനുകള്‍ നാശനഷ്ടങ്ങളുടെ കണക്ക് ശേഖരിക്കുന്നുണ്ട്. തുടക്കത്തില്‍ 4.7 തീവ്രത വിലയിരുത്തിയ ഭൂകമ്പം പിന്നീട് 4.4 തീവ്രതയുള്ളതാണെന്നാണ് യുഎസ് ജിയോളജിക്കല്‍ സർവേ വിശദമാക്കുന്നത്.

കഴിഞ്ഞ ആഴ്ചകളില്‍ 4 മുതല്‍ 5 വരെ തീവ്രതയുള്ള ഭൂകമ്പങ്ങള്‍ കാലിഫോർണിയയില്‍ അനുഭവപ്പെട്ടിരുന്നു. ലോസ് ആഞ്ചെലെസിന് കിഴക്കൻ മേഖലയിലെ ഏറെ ജനവാസമുള്ള മേഖലയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. 

തുടർ ചലനങ്ങള്‍ക്കായി സജ്ജരാകണമെന്നാണ് ലോസ് ആഞ്ചെലെസ് പൊലീസ് ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. വലിയ രീതിയില്‍ കുലുക്കം അനുഭവപ്പെട്ടതായാണ് പ്രദേശവാസികള്‍ അവകാശപ്പെടുന്നത്. ചില കെട്ടിടങ്ങളിലെ ചില്ലുകള്‍ തകരുന്ന സാഹചര്യവുമുണ്ടായി. 

1994ലെ 6.7 തീവ്രതയുള്ള ഭൂകമ്പത്തിനേ കുറിച്ചുള്ള ഓർമ്മകള്‍ ഉണ്ടാക്കുന്നതായിരുന്നു ഭൂകമ്പമെന്നാണ് നിരവധിപ്പേർ സമൂഹമാധ്യമങ്ങളില്‍ വിശദമാക്കുന്നത്. തെക്കൻ കാലിഫോർണിയയില്‍ 5.2 തീവ്രതയുള്ള ഭൂകമ്പം അനുഭവപ്പെട്ടത് ആഴ്ചകള്‍ക്ക് മുൻപ് മാത്രമായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !