ടെക്സാസ്: അമേരിക്കയിലെ ടെക്സസില്‍ ഹനുമാന്റെ 90 അടി ഉയരമുള്ള വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തു. യുഎസിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ പ്രതിമയാണിത്.
രാമായണത്തില്‍ രാമനെയും സീതയേയും ഒന്നിപ്പിച്ചു എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാച്യു ഓഫ് യൂണിയന് എന്ന് പ്രതിമയ്ക്ക് പേര് ഇട്ടത്.ഷുഗര്‍ ലാന്‍ഡിലുള്ള ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിലാണ് പ്രതിമ സ്ഥാപിച്ചത്. ശക്തിയുടെയും ഭക്തിയുടെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും പ്രതീകമായിരിക്കും പ്രതിമയെന്ന്, പ്രതിമ സ്ഥാപിക്കാന്‍ നേതൃത്വം നല്കിയ ആത്മീയ ആചാര്യന്‍ചിന്ന ജീയര്‍ സ്വാമി പറയുന്നു. വടക്കേ അമേരിക്കയിലെ ഹനുമാന്റെ ഏറ്റവും ഉയരം കൂടിയ പ്രതിമയായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
305 അടി ഉയരമുള്ള സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയാണ് യുഎസിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ. ഫ്ലോറിഡയിലെ ഗള്ഫ്സ്ട്രീം പാര്‍ക്കിലെ 110 അടിയുള്ള പെഗസസ് ആന്‍ഡ് ഡ്രാഗണ്‍ പ്രതിമ ആണ് ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പ്രതിമ.
പ്രതിമയുടെ അനാച്ഛാദന പരിപാടിയോടനുബന്ധിച്ച ആഘോഷപരിപാടികള്‍ ഓഗസ്റ്റ് 15നാണ് ആരംഭിച്ചത്. 18നായിരുന്നു പ്രാണപ്രതിഷ്ഠാ ചടങ്ങ്. ആയിരക്കണക്കിന് ഭക്തരാണ് ചടങ്ങിനെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.