വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർഥിത്വം സ്ഥിരീകരിച്ച് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റി ചെയർ ജെയിം ഹാരിസണ്‍ ആണ് വെള്ളിയാഴ്ച ഇക്കാര്യം അറിയിച്ചത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് പാർട്ടിയുടെ നോമിനിയാകാൻ കമല ഹാരിസ് മതിയായ ഡെലിഗേറ്റുകളുടെ വോട്ടുകൾ നേടിയെന്നും ജെയിം പറഞ്ഞു.അടുത്ത ആഴ്ച സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് കമല ഹാരിസ് എക്സിൽ കുറിച്ചു. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് നോമിനി ആയതിൽ താൻ അഭിമാനിക്കുന്നുവെന്ന് കമല ഹാരിസ് കൂട്ടിച്ചേർത്തു. കമല ഹാരിസിന്റെ പേര് നിര്‍ദേശിച്ച ശേഷമാണ് ജോ ബൈഡൻ 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.