ഹൃദയമിടിപ്പ് ക്രമരഹിതമായി: മത്സരത്തിനിടെ കുഴഞ്ഞുവീണ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം,

ഉറുഗ്വെ: ഫുട്‌ബോള്‍ മത്സരത്തിനിടെ കുഴഞ്ഞുവീണ ഉറുഗ്വേന്‍ ക്ലബ് താരം ചികിത്സയ്ക്കിടെ മരിച്ചു. ഉറുഗ്വേന്‍ ക്ലബ് നാസിയോണലിന്റെ പ്രതിരോധ നിരക്കാരനായ ജുവാന്‍ ഇസ്‌ക്വിയേര്‍ഡോ (27) ആണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരിച്ചത്.

ഉറുഗ്വേന്‍ ക്ലബ് നാസിയോണല്‍ ആണ് മരണവിവരം അറിയിച്ചത്.

കഴിഞ്ഞയാഴ്ച ഒരു മത്സരത്തിനിടെയാണ് സംഭവം. ഓഗസ്റ്റ് 22-ന് ബ്രസീലില്‍ സാവോപോളോയ്ക്കെതിരായ കോപ്പ ലിബര്‍ട്ടഡോര്‍സ് മത്സരത്തിനിടെ ഇസ്‌ക്വിയേര്‍ഡോ മൈതാനത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയമിടിപ്പ് ക്രമരഹിതമായതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. താരത്തിന്റെ മരണത്തില്‍ അഗാമായ ദുഃഖം രേഖപ്പെടുത്തുന്നതായി നാസിയോണല്‍ എക്‌സില്‍ കുറിച്ചു.

മൊറൂംബി സ്റ്റേഡിയത്തില്‍ നടന്ന കളിയുടെ 84-ാം മിനിറ്റിലാണ് ഇഷ്‌ക്വിയേര്‍ഡോ മൈതാനത്ത് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ താരത്തെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !