വാഷിംഗ്ടണ്‍: ബോയിംഗിന്‍റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്‍റെ തകരാറിനെ തുടര്‍ന്ന് ബഹിരാകാശ നിലയത്തില്‍ തുടരുന്ന സുനിത വില്യംസിൻ്റെയും ബുച്ച് വില്‍മോറിൻ്റെയും മടക്കയാത്ര ഈ വർഷം പ്രതീക്ഷിക്കണ്ട. ഇരുവരും അടുത്ത വർഷമാണ് ഭൂമിയില്‍ തിരിച്ചെത്തുക. 2025 ഫെബ്രുവരിയിലാകും മടക്കയാത്ര.
ബോയിംഗ് സ്റ്റാർലൈനർ പേടകത്തെ യാത്രക്കാരില്ലാതെ തിരിച്ചുകൊണ്ടുവരാനാണ് നാസയുടെ തീരുമാനം. സ്പേസ് എക്സിന്റെ ക്രൂ 9 ദൗത്യ സംഘങ്ങള്‍ക്കൊപ്പം ഡ്രാഗണ്‍ പേടകത്തിലാണ് സുനിതയെയും ബുച്ചിനെയും തിരിച്ചുകൊണ്ടുവരിക.സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കിയാണ് സ്റ്റാർലൈനറിലെ മടക്കം ഒഴിവാക്കുന്നതെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ബില്‍ നെല്‍സണ്‍ അറിയിച്ചു. ഈ വർഷം ജൂണ്‍ ആറിനാണ് ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തില്‍ സുനിതയും ബുച്ചും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയത്. ഒരാഴ്ചയ്ക്കകം മടങ്ങാനായിരുന്നു പദ്ധതി
എന്നാല്‍ വിക്ഷേപണത്തിന് പിന്നാലെ സ്റ്റാർലൈനർ സർവ്വീസ് മൊഡ്യൂളിലെ റിയാക്ഷൻ കണ്‍ട്രോള്‍ ത്രസ്റ്ററുകളിലുണ്ടായ ഹീലിയം ചോർച്ചയാണ് ദൗത്യത്തെ പ്രതിസന്ധിയിലാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.