അലബാമ: അമേരിക്കയിലെ അലബാമയില്‍ ഇന്ത്യൻ വംശജനായ ഡോക്ടർ വെടിയേറ്റ് കൊല്ലപ്പെട്ടു. ആന്ധ്രപ്രദേശ് സ്വദേശിയായ ഡോക്ടർ രമേഷ് ബാബു പെരസെട്ടിയാണ് കൊല്ലപ്പെട്ടത്.
ആന്ധ്ര പ്രദേശിലെ തിരുപ്പതി സ്വദേശിയും 63കാരനുമായ ഡോക്ടർ രമേഷ് ബാബു പെരസെട്ടി ഏറെക്കാലമായി അമേരിക്കയില്‍ നിരവധി ആശുപത്രികളും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. ക്രിംസണ്‍ നെറ്റ്വർക്ക് എന്ന പേരില്‍ പ്രാദേശികരായ ആരോഗ്യ വിദഗ്ധരെ അടക്കം ഉള്‍പ്പെടുത്തിയുള്ള സ്ഥാപനത്തിന്റെ മെഡിക്കല്‍ ഡയറക്ടറും സ്ഥാപകനുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്.ഭാര്യയും നാല് മക്കളും ഉള്‍പ്പെടുന്ന കുടുംബത്തോടൊപ്പമായിരുന്നു ഡോക്ടർ രമേഷ് ബാബു പെരസെട്ടി താമസിച്ചിരുന്നത്. ശ്രീ വെങ്കടേശ്വര മെഡിക്കല്‍ കോളേജില്‍ നിന്നും മെഡിക്കല്‍ കോളേജ് ഓഫ് വിസ്കോൻസിനിലുമായി പഠനം പൂർത്തിയാക്കിയ രമേഷ് ബാബു പെരസെട്ടിക്ക് 38 വർഷത്തിലേറെ ആരോഗ്യ മേഖലയിലെ പ്രവർത്തന പരിചയമുണ്ട്.
എമർജെൻസി മെഡിസിനിലും ഫാമിലി മെഡിസിനിലും ഇദ്ദേഹത്തിന്റെ സംഭാവനകള്‍ക്ക് അലബാമയിലെ ടസ്കലൂസയിലെ ഒരു തെരുവിന് ഇദ്ദേഹത്തിന്റെ പേരാണ് നല്‍കിയിരിക്കുന്നത്.
കൊവിഡ് കാലത്തെ ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും ഏറെ പ്രശസ്തി നേടിയിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഏറെ സജീവ സാന്നിധ്യമായിരുന്നു ഡോ. രമേഷ് ബാബു പെരസെട്ടി.
ആന്ധ്ര പ്രദേശിലെ സ്കൂളുകളുടെ ഉന്നമനത്തിനടക്കം വലിയ തുകയാണ് ഡോ. രമേഷ് ബാബു പെരസെട്ടി സംഭാവന നല്‍കിയിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.