തിരുവനന്തപുരം: നവകേരള സദസിനായി മുഖ്യമന്ത്രിയുടെ പോസ്റ്ററും ക്ഷണക്കത്തും അച്ചടിച്ചതിന് 7.47 കോടി രൂപ കൂടി അനുവദിച്ച് ഉത്തരവിറങ്ങി.ഈ മാസം രണ്ടിനാണ് പി.ആർ.ഡിയില്‍ നിന്ന് തുക അനുവദിച്ച് ഉത്തരവിറങ്ങിയത്.
9.16 കോടി രൂപക്കാണ് മുഖ്യമന്ത്രിയുടെ പോസ്റ്ററും ക്ഷണകത്തും പ്രിന്റ് ചെയ്തത്. ഇതില്‍ 1.68 കോടി 2024 മെയ് നാലിന് സി ആപ്റ്റിന് അനുവദിച്ചിരുന്നു. ബാലൻസ് തുക ഉടൻ അനുവദിക്കണമെന്ന് സി ആപ്റ്റ് സർക്കാരിന് കത്ത് നല്‍കിയിരുന്നു.സി ആപ്റ്റിന് ഉടൻ പണം നല്കാൻ മുഖ്യമന്ത്രി പി.ആർ.ഡി ഡയറക്ടർക്ക് നിർദേശം നല്കി. തുടർന്നാണ് 7.47 കോടി അനുവദിച്ച് ഉത്തരവിറങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.