കാണാതായ ശേഷം കണ്ടെത്തിയ അസം ബാലികയെ തിരുവനന്തപുരത്തെത്തിച്ചു, കുട്ടിയെ ആർക്ക് കൈമാറണമെന്ന് ഇന്ന് തീരുമാനിക്കും

തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്നു കാണാതായ ശേഷം കണ്ടെത്തിയ പതിമൂന്നുകാരി അസം ബാലികയുമായി പോലീസ് സംഘം തിരുവനന്തപുരത്തെത്തി. വിശാഖപട്ടണത്തുനിന്ന് കേരള എക്സ്പ്രസിലാണ് തിരുവനന്തപുരത്തെത്തിച്ചത്.

തമ്പാനൂർ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച പെണ്‍കുട്ടിയെ സിഡബ്ല്യുസി ഏറ്റെടുപ്പെടുത്തു. പൂജപ്പുരയിലെ ഷെല്‍ട്ടർ ഹോമിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്. സിഡബ്ല്യുസിയുടെ തിങ്കളാഴ്ചത്തെ ഹിയറിങിന് ശേഷമാകും കുട്ടിയെ ആർക്ക് കൈമാറണമെന്നത് സംബന്ധിച്ച്‌ തീരുമാനമെടുക്കുക.

കഴക്കൂട്ടത്തുനിന്ന് കാണാതായി 37 മണിക്കൂറിനു ശേഷമാണ് 13കാരിയെ വിശാഖപട്ടണത്തുനിന്ന് കണ്ടെത്തുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് കഴക്കൂട്ടത്തുനിന്നു കുട്ടിയെ കാണാതായത്. 

മലയാളി സമാജം അംഗങ്ങളാണ് താംബരം എക്സ്പ്രസിലെ ബർത്തില്‍ ഒറ്റയ്ക്കു കിടക്കുകയായിരുന്ന കുട്ടിയെ വിശാഖപട്ടണത്തുവെച്ച്‌ തിരിച്ചറിഞ്ഞത്.

വിശാഖപട്ടണം ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയുടെ ഹോമിലാണ് കുട്ടിയെ താമസിപ്പിച്ചിരുന്നത്. തുടർന്ന് കേരളത്തില്‍ നിന്നുള്ള പോലീസ് സംഘം ആന്ധ്രയിലെത്തിയാണ് കുട്ടിയെ തിരിച്ചുകൊണ്ടുവന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !