തിരുവനന്തപുരം: പ്രശസ്ത കലാസംവിധായകനും സഹസംവിധായകനുമായ ഹരി വർക്കല അന്തരിച്ചു. നാല് പതിറ്റാണ്ട് കാലം മലയാള സിനിമയിലെ ജനപ്രിയ ചിത്രങ്ങളിൽ സഹസംവിധായകനായും കലാസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.
വർക്കലയിലെ സ്വന്തം വസതിയിൽ വെച്ചായിരുന്നു അന്ത്യം. ജോഷിയുടെ ഇഷ്ട കലാസംവിധായകനായിരുന്നു. നിരവധി ജോഷി സിനിമകളിലാണ് അദ്ദേഹം പ്രവർത്തിച്ചിട്ടുള്ളത്.ന്യൂ ഡെൽഹി , സൈന്യം , കൗരവർ, റൺ ബേബി റൺ , ധ്രുവം, ലേലം, പത്രം , നായർ സാബ്, ക്രസ്ത്യൻ ബ്രദേഴ്സ് , റൺവെ, നരൻ, നമ്പർ 20 മദ്രാസ് മെയിൽ , ട്വൻ്റി ട്വൻറ്റി തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.