തിരുവനന്തപുരം: തൈക്കാട്, കവടിയാർ മേഖലയിലെ അഞ്ചു മന്ത്രിമന്ദിരങ്ങളില്‍ അറ്റകുറ്റപ്പണിക്ക് അനുമതി നല്കി.
ഉന്നത വിദ്യാഭ്യാസ മന്ത്രി താമസിക്കുന്ന സാനഡു, പൊതുവിദ്യാഭ്യാസമന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസ്, ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ തൈക്കാട് ഹൗസ്, മുൻ ഗതാഗത മന്ത്രി ആന്റണി രാജു ഉപയോഗിച്ചിരുന്ന മൻമോഹൻ ബംഗ്ലാവ്, കവടിയാർ ഹൗസ് തുടങ്ങിയ മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്കാണ് അനുമതി നല്‍കിയത്.ഇതില്‍ രാജ്ഭവനു സമീപമുള്ള മൻമോഹൻ ബംഗ്ലാവില്‍ താമസിക്കാൻ മന്ത്രിമാരില്‍ പലരും തയാറാകില്ല. ഇതിനാല്‍ ഇത് പലപ്പോഴും ഒഴിഞ്ഞു കിടക്കുന്ന സാഹചര്യമുണ്ട്. ഏതാനും മന്ത്രിമന്ദിരങ്ങള്‍ ഒഴിഞ്ഞു കിടക്കുമ്പോഴും മന്ത്രിമാർ പലരും വൻതുക മുടക്കി വാടക വീടുകളിലാണ് താമസിക്കുന്നത്.
ആറു മാസത്തിനകം മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികള്‍ പൂർത്തിയാക്കാൻ പ്രാഥമികമായ തുകയും വകയിരുത്തിയിട്ടുണ്ട്. മറ്റു മന്ത്രിമന്ദിരങ്ങള്‍ നന്തൻകോടുള്ള ക്ലിഫ് ഹൗസ് കോമ്പൗണ്ടിലും കന്റോണ്‍മെന്റ് ഹൗസ് കോമ്പൗണ്ടിലും രാജ്ഭവനു സമീപത്തുമായാണ് സ്ഥിതി ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.