വിചാരണ മനസ്സിലാക്കാനുള്ള മാനസികാവസ്ഥയിലെന്ന് റിപ്പോർട്ട്: നന്ദൻകോട് കൂട്ടക്കൊല: കുറ്റപത്രം പ്രതിയെ വായിച്ചുകേള്‍പ്പിച്ചു, കുറ്റം നിഷേധിച്ച്‌ പ്രതി,

തിരുവനന്തപുരം: നന്ദൻകോട് കൂട്ടക്കൊല കേസിലെ പ്രതി കേദല്‍ ജിൻസണ്‍ രാജയെ കോടതിയില്‍ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. കേസിൻ്റെ വിചാരണ നവംബർ 13ന് ആരംഭിക്കും.

കേദല്‍ ജിൻസണ്‍ രാജ കുറ്റം നിഷേധിച്ചു. പ്രതിയ്ക്ക് വിചാരണ മനസ്സിലാക്കാനുള്ള മാനസികനിലയുണ്ടെന്ന റിപ്പോർട്ട് കോടതിയില്‍ നേരത്തെ സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് വിചാരണ നടപടികള്‍ ആരംഭിക്കുവാനുള്ള പ്രാഥമിക നിയമ നടപടി കോടതി ആരംഭിച്ചത്.

തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.2017 ഏപ്രില്‍ എട്ടിനാണ് നാടിനെ നടുക്കിയ കേഡല്‍ ജിൻസണ്‍ രാജയുടെ മാതാപിതാക്കളും സഹോദരിയും ബന്ധുവും അതിദാരുണമായി കൊല്ലപ്പെട്ടത്.

 മുഖ്യപ്രതിയായ കേദലിനെതിരെ ഗുരുതര കുറ്റങ്ങളാണ് കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ളത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍,മാരകായുധങ്ങള്‍ ഉപയോഗിച്ച്‌ പരിക്കേല്‍പ്പിക്കുക, വീട് നശിപ്പിക്കല്‍ എന്നീ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !