തിരുവനന്തപുരം: സംസ്ഥാനത്തെ ഇക്കൊല്ലത്തെ ഓണപരീക്ഷയുടെയടക്കം തിയതി വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. ഓണപരീക്ഷ സെപ്റ്റംബർ 3 മുതല്‍ 12 വരെ നടക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുള്ളത്.
എട്ടാം ക്ളാസില്‍ മിനിമം മാർക്ക് കിട്ടാത്തവർക്ക് ബ്രിഡ്ജ് കോഴ്സ് നടത്തുമെന്നും അറിയിപ്പിലുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ ഇവർക്ക് വീണ്ടും പരീക്ഷ നടത്തുമെന്നാണ് അറിയിപ്പ്.ഇതിനൊപ്പം തന്നെ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെയും സ്കൂള്‍ ഒളിമ്ബിക്സിന്റെയും ശാസ്ത്ര മേളയുടെയും തിയതിയും സ്ഥലവും വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സ്കൂള്‍ കലോത്സവം ഡിസംബർ 3 മുതല്‍ 7 വരെ തിരുവനന്തപുരത്താകും നടക്കുക.
സ്കൂള്‍ ഒളിമ്ബിക്സ് നവംബർ 4 മുതല്‍ 11 വരെ എറണാകുളം ജില്ലയിലാകും നടക്കുക. ശാസ്ത്ര മേളയാകട്ടെ നവംബർ 14 മുതല്‍ 17 വരെ ആലപ്പുഴ ജില്ലയിലാകും അരങ്ങേറുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.