കുറഞ്ഞ വിലയ്ക്ക് കാന്‍സര്‍ മരുന്ന്; കാരുണ്യ ഫാര്‍മസികളില്‍ നാളെ മുതല്‍,

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കാരുണ്യ ഫാര്‍മസികളിലൂടെ വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ കമ്പനി വിലയ്ക്ക് നാളെ മുതല്‍ ലഭ്യമാക്കും. വൈകീട്ട് 3.30നു മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.

ആദ്യഘട്ടത്തില്‍ 14 ജില്ലകളിലെയും ഓരോ ഫാര്‍മസികളിലാണു മരുന്നു വിതരണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കെഎംഎസ്സിഎല്ലിന് ലഭിക്കുന്ന ഏഴു ശതമാനം വരെയുള്ള ലാഭം ഒഴിവാക്കിയാണു മരുന്നു വില്‍ക്കുക.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി, കൊല്ലം ഗവ. വിക്ടോറിയ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, ആലപ്പുഴമെ ഡിക്കല്‍ കോളജ് ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളജ്, ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രി, 

എറണാകുളം കളമശേരി മെഡിക്കല്‍ കോളജ്, തൃശൂര്‍ മെഡിക്കല്‍ കോളജ്, പാലക്കാട് ജില്ലാ ആശുപത്രി, മലപ്പുറം ജില്ലാ ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളജ്, 

വയനാട് ജില്ലാ ആശുപത്രി, കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ്, കാസര്‍കോട് ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെ കാരുണ്യ കമ്യൂണിറ്റി ഫാര്‍മസികളില്‍ നിന്നാണ് കുറഞ്ഞ വിലയ്ക്ക് കാന്‍സര്‍ മരുന്ന് ലഭിക്കുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !