പോലീസിൽ അഴിച്ചു പണി: എസ് ശ്രീജിത്തിനെ മാറ്റി, എ അക്ബർ പുതിയ ​ഗതാ​ഗത കമ്മീഷണർ,

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചു പണി. ബെവ്ക്കോ എംഡിയായ എഡിജിപി യോ​ഗേഷ് ​ഗുപ്തയെ വിജിലൻസ് ഡയറക്ടറാക്കി. ടികെ വിനോദ് കുമാർ സ്വയം വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം.

ഗതാ​ഗത കമ്മീഷണർ സ്ഥാനത്തു നിന്നു എഡിജിപി എസ് ശ്രീജിത്തിനെ മാറ്റി. അദ്ദേഹത്തെ പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്. ഐജി എ അക്ബറാണ് പുതിയ ​ഗതാ​ഗത കമ്മീഷണർ.

ഹർഷിത അട്ടല്ലൂരിയാണ് പുതിയ ബെവ്ക്കോ എംഡി. ഇതാദ്യമാണ് ബെവ്ക്കോ എംഡിയായി ഒരു വനിതാ ഐപിഎസ് ഉദ്യോ​ഗസ്ഥ വരുന്നത്. ഐജി സിഎച് നാഗരാജുവാണ് പുതിയ ക്രൈം ബ്രാഞ്ച് ഐജി. തിരുവനന്തപുരം റെയ്ഞ്ച് ഡിഐജിയായി അജിതാ ബീ​ഗത്തെ നിയമിച്ചു.

കണ്ണൂർ റെയ്ഞ്ച് ഡിഐജി തോംസൺ ജോസിനെ തൃശൂരിലേക്കും നിയമിച്ചു. രണ്ട് ചുമതലകളും വഹിക്കും. ഡിഐജി ജയനാഥാണ് പൊലീസ് കൺസ്ട്രക്ഷൻ കോർപറേഷൻ എംഡി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !