തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ദിവസത്തില്‍ കുറയാത്ത ശമ്പളം നല്‍കണമെന്ന സര്‍ക്കാരിന്റെ പിടിവാശി അംഗീകരിക്കില്ലെന്നും ഫെറ്റോ സംഘടനകള്‍ സമ്മതപത്രം നല്‍കില്ലെന്നും സംസ്ഥാന പ്രസിഡന്റ് എസ്.കെ. ജയകുമാറും ജനറല്‍ സെക്രട്ടറി പി. എസ്. ഗോപകുമാറും അറിയിച്ചു.
ജീവനക്കാര്‍ അവരുടെ കഴിവിനനുസരിച്ച് നല്കുന്ന തുക സ്വീകരിക്കുന്ന തരത്തില്‍ ഉത്തരവ് ഭേദഗതി ചെയ്യണമെന്ന് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. നിവേദനം സര്‍ക്കാര്‍ പരിഗണിക്കാത്ത സാഹചര്യത്തില്‍ സാലറി ചലഞ്ചുമായി ഫെറ്റോ സഹകരിക്കില്ല. സര്‍വ്വീസ് സംഘടനകളുടെ യോഗത്തിലുണ്ടായ ധാരണയ്ക്ക് വിരുദ്ധമാണ് സര്‍ക്കാര്‍ ഉത്തരവ്.2018ല്‍ മഹാ പ്രളയകാലത്ത് സര്‍ക്കാര്‍ പുറത്തിറക്കിയ വിസമ്മതപത്രത്തിന് തുല്യമായിട്ടാണ് പുതിയ സമ്മതപത്രവും തയ്യാറാക്കിയിട്ടുള്ളത്. സര്‍ക്കാരിന്റെ ഭീഷണിക്ക് വഴങ്ങില്ല. വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഫെറ്റോ സംഘടനകള്‍ നേരിട്ട് പങ്കാളികളാകുമെന്നും നേതാക്കള്‍ അറിയിച്ചു. ചില വകുപ്പുകളില്‍ സമ്മതപത്രം നല്‍കാത്തവര്‍ക്ക് ശമ്പളം നല്‍കില്ലെന്ന ഭീഷണി മേലുദ്യോഗസ്ഥര്‍ മുഴക്കുന്നുണ്ട്.
ജീവനക്കാരുടെ ശമ്പളം തടഞ്ഞുവയ്ക്കാനുള്ള അധികാരം ഒരു ഉദ്യോഗസ്ഥനും ഇല്ല. രാജഭക്തി മൂത്ത് ഏതെങ്കിലും ഉദ്യോഗസ്ഥന് ശമ്പളം തടഞ്ഞാല്‍, കോടതിയലക്ഷ്യം ഉള്‍പ്പെടെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ഫെറ്റോ നേതാക്കള്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.