വയനാടിന്റെ പുനര്‍നിര്‍മാണം: സാലറി ചാലഞ്ചുമായി സർക്കാർ,അഞ്ച് ദിവസത്തെ ശമ്പളം നല്‍കണം; സമ്മതപത്രം വേണം; അടുത്ത മാസം മുതല്‍ ഈടാക്കും; മാര്‍ഗനിര്‍ദേശങ്ങള്‍

തിരുവനന്തപുരം: സാലറി ചാലഞ്ചുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കര്‍ന്നടിഞ്ഞ വയനാടിന്റെ പുനര്‍നിര്‍മാണത്തിനായി ആയിരം കോടിരൂപയലിധമാണ് സര്‍ക്കാര്‍ ചെലവ് പ്രതീക്ഷിക്കുന്നത്.

ദുരിതബാധിതരെ സഹായിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ 5 ദിവസത്തെ ശമ്പളം നല്‍കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. നിര്‍ബന്ധമല്ലെങ്കിലും ഒരാളും ഇതില്‍ നിന്ന് വിട്ടുനില്‍ക്കരുതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഈ നിര്‍ദേശങ്ങള്‍ ബാധകമാണ്. ചുരുങ്ങിയത് അഞ്ച് ദിവസത്തെ വേതനമാണ് സംഭാവനയായി നല്‍കേണ്ടത്. തുക ഈടാക്കുന്നതിനായി ഒരു സമ്മതപത്രം ജീവനക്കാരില്‍ നിന്നും ബന്ധപ്പെട്ട ഡിഡിഒമാര്‍ വാങ്ങണം. ലഭിക്കുന്ന തുക പ്രത്യേകമായി തുറക്കുന്ന ട്രഷറി അക്കൗണ്ടിലേക്ക് വരവ് വയ്ക്കണം.

ശമ്പളത്തുക കണക്കാക്കുന്നത് ഈ വര്‍ഷം ഓഗസ്റ്റ് മാസത്തെ മൊത്തശമ്പളത്തെ അടിസ്ഥാനമാക്കിയാണ്. 5 ദിവസത്തെ വേതനം മൂന്ന് ഗഡുക്കളായി നല്‍കാവുന്നതാണ്. അഞ്ച് ദിവസത്തില്‍ കൂടുതല്‍ വേതന സംഭാവന ചെയ്യാന്‍ സന്നദ്ധരാകുന്നവര്‍ക്ക് ഒരുമാസം ചുരുങ്ങിയത് രണ്ട് ദിവസം എന്ന ക്രമത്തില്‍ 10 ഗഡുക്കള്‍ വരെ അനുവദിക്കുന്നതാണ്.

ശമ്പളത്തില്‍ നിന്നും സിഎംഡിആര്‍എഫിലേക്ക് സംഭാവനയായി നല്‍കുന്ന തുക 2024 സെപ്റ്റംബറില്‍ വിതരണം ചെയ്യുന്ന ഓഗസ്റ്റ് മാസത്തെ ശമ്പളം മുതല്‍ കുറവ് ചെയ്യുന്നതാണ്. ജീവനക്കാര്‍ക്ക് പ്രൊവിഡന്റ് ഫണ്ടില്‍ നിന്നും സിഎംഡിആര്‍എഫിലേക്ക് തുക അടയ്ക്കാവുന്നതാണ്. അതിനായി പ്രത്യേക അപേക്ഷ നല്‍കണം.

ശമ്പളത്തില്‍ നിന്നും ഗഡുക്കള്‍ പിടിക്കുന്നത് അവസാനിക്കുന്നതുവരെ ജിപിഎഫ്, ടിഎ തിരിച്ചടവ്, ജീവനക്കാരന്‍ ആവശ്യപ്പെടുന്ന പക്ഷം മരവിപ്പിക്കാവുന്നതാണെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !