തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിനെ ഡിജിപി ഷെയ്ക്ക് ദര്‍വേശ് സാഹിബ് താക്കീത് ചെയ്തു.
പൊലീസുകാരുടെ സര്‍വീസ് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കമ്മിറ്റിയായ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാത്തതിനാണ് താക്കീത് ചെയ്തത്. ഡിജിപി യോഗത്തെക്കുറിച്ച് അറിയിച്ചിട്ടും അജിത് കുമാര്‍ പങ്കെടുത്തില്ല.വയനാട്ടിലെ ദുരന്ത മേഖലയിലായിരുന്നിട്ടും ഓണ്‍ലൈനായി പോലും യോഗത്തില്‍ പങ്കെടുത്തില്ലെന്നും പങ്കെടുക്കാന്‍ കഴിയാത്തതിന്റെ കാരണം അറിയിച്ചില്ലെന്നും വ്യക്തമാക്കിയാണ് ഡിജിപിയുടെ താക്കീത്.
മാസങ്ങളായി പൊലീസ് തലപ്പത്ത് തുടരുന്ന കലഹത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ താക്കീത്. അതേസമയം, വയനാട്ടിലെ തിരക്കുകളായതിനാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന കാര്യം ഓഫീസില്‍ നിന്നും അറിയിച്ചിരുന്നുവെന്നാണ് എഡിജിപിയുടെ വിശദീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.