കുടുംബവഴക്കിനിടെ കത്തിക്കുത്ത്: ഭാര്യയെയും 10 വയസുള്ള മകനെയും കുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍,

തിരുവനന്തപുരം: ശ്രീകാര്യത്ത് ഭാര്യയെയും മകനെയും ഭർത്താവ് കുത്തിപരിക്കേല്‍പ്പിച്ച സംഭവം ഭർത്താവ് അറസ്റ്റില്‍.ശ്രീകാര്യം പോങ്ങുമൂട് താമസിക്കുന്ന അഞ്ജന, ആര്യൻ എന്നിവർക്കാണ് പരിക്കേറ്റത്. കുടുംബ പ്രശ്നമാണ് കത്തിക്കുത്തിന് കാരണമെന്ന് സംശയം.

സംഭവത്തില്‍ ശ്രീകാര്യം പൊലീസ് അന്വേഷണം തുടരുകയാണ്. പോങ്ങൂമൂട് ബാബുജി നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന ഉമേഷ് ഉണ്ണികൃഷ്ണൻ എന്നയാളാണ് ഭാര്യയെയും മകനെയും ആക്രമിച്ചത്. 

വീട്ടിലെ ഹാളില്‍ വച്ച്‌ അഞ്ജനയും ഉമേഷും തമ്മില്‍ ഉണ്ടായ തർക്കത്തിനിടെ ഉമേഷ് അടുക്കളയിലേക്ക് പോയി അവിടെയുണ്ടായിരുന്ന കത്തിയെടുത്ത് കൊണ്ടുവന്ന് കുത്തുകയായിരുന്നു. 

പരിക്കേറ്റ അഞ്ജനയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പത്തു വയസ്സുകാരനായ മകനെ എസ്.എ.ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

രണ്ടു പേർക്കും വയറ്റിനാണ് കുത്തേറ്റത്. ഇരുവരെയും അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്. 

പരിക്കേറ്റ രണ്ട് പേരെയും പ്രതിയായ ഉമേഷ് തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇയാളെ പിന്നീട് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തു. 

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശികളായ ഇവർ ഒരു വർഷം മുമ്പാണ് പോങ്ങുമ്മൂട് ബാബുജി നഗറില്‍ വാടകയ്ക്ക് താമസമാക്കിയത്. 

ഇൻഫോസിസിലെ സോഫ്റ്റ്‌വെയർ എൻജിനീയറാണ് അഞ്ജന. പ്രതിക്കെതിരെ വധശമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !