തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ഥനയ്ക്ക് എതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാന വ്യാപകമായി 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ഇത്തരം പ്രചാരണങ്ങള്‍ നടത്തിയ 194 പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ കണ്ടെത്തുകയും അവ നീക്കം ചെയ്യുന്നതിന് അതതു സാമൂഹിക മാധ്യമങ്ങള്‍ക്കു നിയമപ്രകാരമുള്ള നോട്ടീസ് നല്‍കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.തിരുവനന്തപുരം നഗരത്തില്‍ നാലും എറണാകുളം നഗരത്തിലും പാലക്കാടും രണ്ടു വീതവും കൊല്ലം നഗരം, എറണാകുളം റൂറല്‍, തൃശൂര്‍ നഗരം, മലപ്പുറം, വയനാട്, തിരുവനന്തപുരം റൂറല്‍ എന്നിവിടങ്ങളില്‍ ഓരോ കേസ് വീതവുമാണു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെയുള്ള വ്യാജപ്രചാരണങ്ങള്‍ നിരീക്ഷിക്കുന്നതിനായി സാമൂഹിക മാധ്യമങ്ങളില്‍ സൈബര്‍ പട്രോളിങ് ശക്തമാക്കിയതായും പൊലീസ് അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പോസ്റ്റുകള്‍ നിര്‍മിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും മുന്നറിയിപ്പ് നല്കി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.