നേമം: കൊലപാതക കേസിലെ പ്രതി ചപ്പാത്തി നിർമ്മാണത്തിനിടെ മതില്‍ ചാടി രക്ഷപ്പെട്ടു. ഇടുക്കി സ്വദേശി മണികണ്ഠൻ (40) ആണ് തടവുചാടിയത്.
പുലർച്ചെ 1.30 നായിരുന്നു സംഭവം. 2014ലെ ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് വിചാരണക്ക്ശേഷം വിയ്യൂർ സെൻട്രല്‍ ജയിലിലും തുടർന്ന് പൂജപ്പുര ജയിലിലും ഇയാളെ പ്രവേശിപ്പിക്കുകയായിരുന്നു.ജയിലിനോടനുബന്ധിച്ചുള്ള ചപ്പാത്തി നിർമാണ യൂനിറ്റില്‍ ജോലി ചെയ്തു വരുന്നതിനിടെയാണ് സംഭവം. പാചകത്തിനിടെ ഗ്യാസ് തീർന്നതോടെ സിലിണ്ടർ എടുക്കാനായി ഇയാള്‍ പുറത്തേക്കിറങ്ങി. തുടർന്ന് തിരിച്ചു വരാതെ വള്ളിപ്പടർപ്പുകള്‍ക്കിടയിലൂടെ ഉയരം കുറഞ്ഞ ജയിലിന്റെ മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു.
പുലർച്ചെയായിരുന്നതിനാല്‍ കുറച്ച് ആളുകള്‍ മാത്രമാണ് ചപ്പാത്തി നിർമാണ യൂനിറ്റിലുണ്ടായിരുന്നത്. വിവരമറിഞ്ഞ് ജയില്‍ ജീവനക്കാർ പിറകെ ഓടിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
സെൻട്രല്‍ ജയിലിന്റെ സമീപത്തുനിന്ന് രക്ഷപ്പെട്ട ഇയാളെ കുറുക്കുവഴിയിലൂടെ പിന്തുടരുന്നതിനിടെ പാപ്പനംകോട് റെയില്‍വേ ട്രാക്കിന് സമീപം കണ്ടെത്തിയെങ്കിലും ബംഗാളികളില്‍ ആരെങ്കിലും ആകാം എന്നായിരുന്നു സംശയം.
സമീപത്തെത്തിയ പോലീസുകാർ ഇയാളെ ചോദ്യം ചെയ്തപ്പോഴേക്കും പൊടുന്നനെ ട്രാക്ക് കടന്ന് രക്ഷപ്പെടുകയായിരുന്നു. ഈ ഭാഗത്തുനിന്ന് ട്രെയിൻ കയറി സ്വദേശത്തേക്ക് പോയതായിരിക്കുമെന്നാണ് പോലീസ് കരുതുന്നത്.
കുറച്ചുനാളായി തിരുവനന്തപുരം സെൻട്രല്‍ ജയിലിലെ ചപ്പാത്തി നിർമാണ യൂണിനിറ്റില്‍ ഇയാള്‍ ജോലി ചെയ്തുവരികയായിരുന്നു. മാത്രമല്ല അടുത്തിടെ പരോള്‍ നേടി പോയശേഷം തിരിച്ച് ജയിലില്‍ പ്രവേശിപ്പിച്ചിരുന്നു.
പൂജപ്പുര പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. പ്രതിയ കണ്ടെത്തുന്നതിന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.