തുടര്‍ച്ചയായ അവധി; ദർശനത്തിനെത്തുന്നവർ ശ്രദ്ധിക്കുക: ഗുരുവായൂരില്‍ പൊതു വരി നില്‍ക്കുന്നവര്‍ക്ക് സുഗമമായ ദര്‍ശനം, ക്രമീകരണം ഇങ്ങനെ,

തൃശൂര്‍: തുടര്‍ച്ചയായ പൊതു അവധി ദിനങ്ങളായ ഓഗസ്റ്റ് 18, 20, 25, 26, 28 തീയതികളില്‍ അഭൂതപൂര്‍വ്വമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ ഇടദിവസങ്ങളായ ഓഗസ്റ്റ് 19 , 27 എന്നി ദിവസങ്ങളില്‍ കൂടി സ്‌പെഷ്യല്‍/ വിഐപി ദര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു.

പൊതു വരി നില്‍ക്കുന്ന ഭക്തര്‍ക്കെല്ലാം സുഗമമായ ദര്‍ശനം ഒരുക്കുന്നതിനാണ് ഈ തീരുമാനം. പൊതു അവധി ദിനങ്ങളില്‍ പതിവ് ദര്‍ശന നിയന്ത്രണം തുടരും.

ഈ ദിവസങ്ങളില്‍ ഉച്ചതിരിഞ്ഞ് 3.30ന് ക്ഷേത്രം നട തുറക്കും. ഇതോടെ ദര്‍ശനത്തിനായി ഭക്തര്‍ക്ക് ഒരു മണിക്കൂര്‍ അധികം ലഭിക്കുന്നതാണ്. ആചാരപ്രധാനമായ ഇല്ലം നിറ ചടങ്ങ്

 നടക്കുന്ന ഓഗസ്റ്റ് 18 ഞായറാഴ്ച പുലര്‍ച്ചെ നാലര മണി വരെ മാത്രമേ സ്‌പെഷ്യല്‍/ വി ഐ പി, പ്രാദേശികം, സീനിയര്‍ സിറ്റിസണ്‍ ദര്‍ശന സൗകര്യം ഉണ്ടാകുകയുള്ളൂ.

ശ്രീകോവില്‍ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കുന്നവര്‍ക്കുള്ള ദര്‍ശനവും പുലര്‍ച്ചെ നാലര മണിക്ക് അവസാനിപ്പിക്കും. ഇല്ലം നിറയുടെ പൂജാവിധികളിലും ശീവേലി എഴുന്നള്ളിപ്പിലും സമയക്രമം പാലിക്കേണ്ടതിനാലാണ് ഈ ക്രമീകരണം. ഇല്ലം നിറ ദിനത്തില്‍ ചോറൂണ്‍ കഴിഞ്ഞുള്ള കുഞ്ഞുങ്ങള്‍ക്കുള്ള സ്‌പെഷ്യല്‍ ദര്‍ശനം പന്തീരടി പൂജയ്ക്ക് ശേഷം മാത്രമേ ഉണ്ടാകുകയുള്ളു. അഷ്ടമിരോഹിണി ദിനത്തിലും പതിവ് നിയന്ത്രണം തുടരും.

ദേവസ്വം ഭരണസമിതി യോഗത്തില്‍ ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ അധ്യക്ഷനായി. ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, പി സി ദിനേശന്‍ നമ്പൂതിരിപ്പാട്, വി ജി രവീന്ദ്രന്‍, കെ പി വിശ്വനാഥന്‍ ,അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ എന്നിവര്‍ സന്നിഹിതരായി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !