തൃശൂർ: പൊതുസ്ഥലങ്ങളിലും പി.ഡബ്ള്യു.ഡി റോഡിലും സൂക്ഷിക്കുന്ന തൊണ്ടി മുതല്‍ മാറ്റുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍.
ജില്ലയിലെ പൊലീസ് സ്റ്റേഷനിലും പൊതുറോഡിലും പാർക്ക് ചെയ്തിട്ടുള്ള തൊണ്ടി മുതലായ വാഹനങ്ങള്‍ അടിയന്തരമായി എ.ആർ ക്യാമ്പിലേക്ക് മാറ്റാൻ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിർദ്ദേശം കൊടുത്തതായി തൃശൂർ അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചതായി, ഈ ആവശ്യം ഉന്നയിച്ച് കത്തയച്ച കെ.പി.സി.സി സെക്രട്ടറി അഡ്വ.ഷാജി ജെ. കോടങ്കണ്ടത്ത് പറഞ്ഞു.സ്റ്റേഷനില്‍ കേസില്‍ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ തൊണ്ടി മുതലായി സ്റ്റേഷൻ പരിസരത്തെ റോഡുകളുടെ വശങ്ങളിലാണ് സൂക്ഷിക്കുന്നത്. തന്മൂലം പല റോഡിലും വാഹനഗതാഗതത്തെ ബാധിക്കുന്നു.
വഴിയുടെ വശങ്ങളിലെ താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നു. റോഡ് സൈഡ് വാഹനങ്ങള്‍ പാർക്ക് ചെയ്യാനായി പൊലീസ് വകുപ്പ്, പൊതുമരാമത്ത് വകുപ്പില്‍ നിന്നോ, പഞ്ചായത്തില്‍ നിന്നോ യാതൊരു അനുമതിയും വാങ്ങിയിട്ടില്ല. ജില്ലയിലെ വാടാനപ്പിള്ളി, ചെറുതുരുത്തി, വടക്കാഞ്ചേരി, ടൗണ്‍ വെസ്റ്റ് തുടങ്ങിയ പല സ്റ്റേഷനിലെയും തൊണ്ടി മുതലായ വാഹനങ്ങള്‍ റോഡിന്റെ സൈഡില്‍ പാർക്ക് ചെയ്തിട്ടുണ്ട്.
ഇത് എ.ആർ ക്യാമ്പിലേയ്ക്കോ, പൊലീസ് അക്കാഡമിയിലേയ്ക്കോ മാറ്റാനും കേരളത്തിലെ മറ്റ് ജില്ലകളില്‍ ഓരോ സ്ഥലങ്ങള്‍ തൊണ്ടി മുതലായ വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ സ്ഥലം കണ്ടെത്താനും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും അഡ്വ.ഷാജി ജെ.കോടങ്കണ്ടത്ത് കത്തയച്ചിരുന്നു.
.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.