പൊതുസ്ഥലങ്ങളിൽ തൊണ്ടി മുതല്‍ ; ഇടപെട്ട് മുഖ്യമന്ത്രി,

തൃശൂർ: പൊതുസ്ഥലങ്ങളിലും പി.ഡബ്‌ള്യു.ഡി റോഡിലും സൂക്ഷിക്കുന്ന തൊണ്ടി മുതല്‍ മാറ്റുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍.

ജില്ലയിലെ പൊലീസ് സ്റ്റേഷനിലും പൊതുറോഡിലും പാർക്ക് ചെയ്തിട്ടുള്ള തൊണ്ടി മുതലായ വാഹനങ്ങള്‍ അടിയന്തരമായി എ.ആർ ക്യാമ്പിലേക്ക് മാറ്റാൻ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിർദ്ദേശം കൊടുത്തതായി തൃശൂർ അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചതായി, ഈ ആവശ്യം ഉന്നയിച്ച്‌ കത്തയച്ച കെ.പി.സി.സി സെക്രട്ടറി അഡ്വ.ഷാജി ജെ. കോടങ്കണ്ടത്ത് പറഞ്ഞു.

സ്റ്റേഷനില്‍ കേസില്‍ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ തൊണ്ടി മുതലായി സ്റ്റേഷൻ പരിസരത്തെ റോഡുകളുടെ വശങ്ങളിലാണ് സൂക്ഷിക്കുന്നത്. തന്മൂലം പല റോഡിലും വാഹനഗതാഗതത്തെ ബാധിക്കുന്നു.

 വഴിയുടെ വശങ്ങളിലെ താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നു. റോഡ് സൈഡ് വാഹനങ്ങള്‍ പാർക്ക് ചെയ്യാനായി പൊലീസ് വകുപ്പ്, പൊതുമരാമത്ത് വകുപ്പില്‍ നിന്നോ, പഞ്ചായത്തില്‍ നിന്നോ യാതൊരു അനുമതിയും വാങ്ങിയിട്ടില്ല. ജില്ലയിലെ വാടാനപ്പിള്ളി, ചെറുതുരുത്തി, വടക്കാഞ്ചേരി, ടൗണ്‍ വെസ്റ്റ് തുടങ്ങിയ പല സ്റ്റേഷനിലെയും തൊണ്ടി മുതലായ വാഹനങ്ങള്‍ റോഡിന്റെ സൈഡില്‍ പാർക്ക് ചെയ്തിട്ടുണ്ട്. 

ഇത് എ.ആർ ക്യാമ്പിലേയ്‌ക്കോ, പൊലീസ് അക്കാഡമിയിലേയ്‌ക്കോ മാറ്റാനും കേരളത്തിലെ മറ്റ് ജില്ലകളില്‍ ഓരോ സ്ഥലങ്ങള്‍ തൊണ്ടി മുതലായ വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ സ്ഥലം കണ്ടെത്താനും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും അഡ്വ.ഷാജി ജെ.കോടങ്കണ്ടത്ത് കത്തയച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !