തൃശൂര്‍: മാള അഷ്ടമിച്ചിറയില്‍ തെരുവുനായ ആക്രമണം. വനിതാ ദന്തഡോക്ടറെ തെരുവുനായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ അഷ്ടമിച്ചിറ സ്വദേശി പാര്‍വതി ശ്രീജിത്ത് ആശുപത്രിയില്‍ ചികിത്സ തേടി.
ക്ലിനിക്കില്‍ നിന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍ പമ്പിന് പിറകുവശത്തുള്ള വീട്ടിലേക്ക് ഭക്ഷണം കഴിക്കാനായി പോകുന്നതിനിടെയാണ് പാര്‍വതി ശ്രീജിത്തിനെ തെരുവുനായ്ക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചത്.നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് വരുന്നത് കണ്ട് ഭയന്ന ഡോക്ടര്‍ പിറകിലോട്ട് വീഴുകയായിരുന്നു. വീണുകിടന്ന ഡോക്ടറെ നായ്ക്കള്‍ ആക്രമിക്കുകയായിരുന്നു.
കാലുകളിലും കൈകളിലും കടിയേറ്റിട്ടുണ്ട്. ഡോക്ടറുടെ കൈയ്ക്ക് ഒടിവും സംഭവിച്ചിട്ടുണ്ട്. ഇത് കണ്ട് പെട്രോള്‍ പമ്പ് ജീവനക്കാര്‍ ഓടി വന്നത് കൊണ്ടാണ് ജീവന് തിരിച്ചുകിട്ടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.