വില്‍പ്പനയ്ക്കായി എത്തിച്ചത് ചത്ത കോഴികള്‍; ചിക്കൻ സെന്റര്‍ അടച്ച്‌ പൂട്ടി ആരോഗ്യ വകുപ്പ്, കർശന നടപടികളുമായി നഗരസഭ,

തൃശ്ശൂർ: ഗുരുവായൂരില്‍ ചത്ത കോഴികളെ ഇറച്ചിയാക്കി വില്‍ക്കാൻ ശ്രമിച്ച ഇറച്ചിക്കട അടച്ച്‌ പൂട്ടി. തൊഴിയൂരില്‍ പ്രവർത്തിക്കുന്ന അല്‍ അമനാഹ് ബീഫ് ആന്റ് ചിക്കൻ സെന്ററാണ് അടച്ച്‌ പൂട്ടിയത്.

കടയില്‍ നിന്നും ചത്ത കോഴികളെ പിടിച്ചെടുത്തതിന് പിന്നാലെ ഗുരുവായൂർ നഗരസഭയാണ് നടപടി സ്വീകരിച്ചത്.

വില്‍പ്പനയ്ക്കായി കടയിലേക്ക് ചത്ത കോഴികളെ എത്തിച്ചതായി ആരോഗ്യവകുപ്പിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്കായി എത്തിയതായിരുന്നു 

ഉദ്യോഗസ്ഥർ. ഹെല്‍ത്ത് ഇൻസ്‌പെക്ടർമാരായ സുജിത് കുമാർ, കെ എസ് പ്രദീപ് എന്നിവരുടെ സംഘമാണ് കടയില്‍ എത്തിയത്. ഇവിടെ നിന്നും 75 കിലോയോളം വരുന്ന ചത്ത കോഴികളെ കണ്ടെത്തുകയായിരുന്നു. കോഴികള്‍ക്ക് പുറമേ ബീഫ് ബോട്ടിയും പിടിച്ചെടുത്തിട്ടുണ്ട്.

ഇതിന് പിന്നാലെ തന്നെ കട അടച്ച്‌ പൂട്ടുകയായിരുന്നു. സംഭവത്തില്‍ ഉടമയ്‌ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !