ഇരിങ്ങാലക്കുട : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം ബാധിച്ചവർക്ക് സഹായവുമായി പായമ്മല്‍ ശ്രീ ശത്രുഘ്‌ന സ്വാമി ക്ഷേത്രം ഭാരവാഹികള്‍. നാലമ്പല തീർത്ഥാടനത്തോനുബന്ധിച്ച് പായമ്മല്‍ ശ്രീ ശത്രുഘ്‌ന സ്വാമി ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം ലഭിച്ച മുഴുവൻ വരുമാനവും ദുരിതബാധിതർക്ക് നല്‍കാനാണ് ക്ഷേത്രം ഭാരവാഹികള്‍ തീരുമാനിച്ചിരിക്കുന്നത്.
3,04,480 രൂപയാണ് വയനാട്ടിലേക്കായി നല്‍കുകയെന്ന് പായമ്മല്‍ ദേവസ്വം ചെയർമാൻ നെടുമ്പുള്ളി തരണനെല്ലൂർ സതീശൻ നമ്പൂതിരി അറിയിച്ചു.ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായത്. അവർക്ക് വേണ്ടി എന്താണ് ചെയ്യാൻ സാധിക്കുകയെന്ന ആലോചനയാണ് ഇത്തരമൊരു തീരുമാനത്തിലെത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അവശ്യസാധനങ്ങളായോ പണമായോ സഹായം കൈമാറും. ഇതിനായി ജില്ലാ കളക്ടറേറ്റുമായി ബന്ധപ്പെട്ടതായും ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
ഉരുള്‍പൊട്ടലിന്റെ നാലാം ദിനവും മേഖലയില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ചാലിയാർ പുഴയുടെ 40 കിലോമീറ്റർ പരിധിയിലും ഇന്ന് തെരച്ചില്‍ നടത്തുന്നുണ്ട്.
ഇന്ന് നാല് മൃതദേഹങ്ങളും മൂന്ന് ശരീരഭാഗങ്ങളുമാണ് ഇന്ന് കണ്ടെടുത്തത്. വെള്ളാർമല സ്‌കൂളിന് സമീപത്ത് നിന്നും, മേപ്പാടിയില്‍ നിന്നും ചുങ്കത്തറ കൈപ്പിനിയില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മരണസംഖ്യ 295 ആയി ഉയർന്നു.
86 പേർ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ തുടരുന്നുണ്ട്. ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഒരു വീട് പോലുമില്ലാതെ പൂർണമായും തകർന്ന നിലയിലാണ് പ്രദേശം. വീടുകള്‍ നിന്നയിടത്ത് കല്ലും മണ്ണും മാത്രമാണുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.