തങ്ങാവാൻ ഭക്തരും: ഒരു ദിവസത്തെ ക്ഷേത്ര വരുമാനം വയനാട്ടിലെ ദുരിതബാധിതര്‍ക്ക്; നാലമ്പല ദര്‍ശനത്തിലൂടെ ലഭിച്ച 3,04,480 രൂപ കൈമാറുമെന്ന് പായമ്മല്‍ ക്ഷേത്രഭാരവാഹികള്‍

ഇരിങ്ങാലക്കുട : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം ബാധിച്ചവർക്ക് സഹായവുമായി പായമ്മല്‍ ശ്രീ ശത്രുഘ്‌ന സ്വാമി ക്ഷേത്രം ഭാരവാഹികള്‍. നാലമ്പല തീർത്ഥാടനത്തോനുബന്ധിച്ച്‌ പായമ്മല്‍ ശ്രീ ശത്രുഘ്‌ന സ്വാമി ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം ലഭിച്ച മുഴുവൻ വരുമാനവും ദുരിതബാധിതർക്ക് നല്‍കാനാണ് ക്ഷേത്രം ഭാരവാഹികള്‍ തീരുമാനിച്ചിരിക്കുന്നത്.

3,04,480 രൂപയാണ് വയനാട്ടിലേക്കായി നല്‍കുകയെന്ന് പായമ്മല്‍ ദേവസ്വം ചെയർമാൻ നെടുമ്പുള്ളി തരണനെല്ലൂർ സതീശൻ നമ്പൂതിരി അറിയിച്ചു.

ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായത്. അവർക്ക് വേണ്ടി എന്താണ് ചെയ്യാൻ സാധിക്കുകയെന്ന ആലോചനയാണ് ഇത്തരമൊരു തീരുമാനത്തിലെത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അവശ്യസാധനങ്ങളായോ പണമായോ സഹായം കൈമാറും. ഇതിനായി ജില്ലാ കളക്ടറേറ്റുമായി ബന്ധപ്പെട്ടതായും ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.

ഉരുള്‍പൊട്ടലിന്റെ നാലാം ദിനവും മേഖലയില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ചാലിയാർ പുഴയുടെ 40 കിലോമീറ്റർ പരിധിയിലും ഇന്ന് തെരച്ചില്‍ നടത്തുന്നുണ്ട്.

ഇന്ന് നാല് മൃതദേഹങ്ങളും മൂന്ന് ശരീരഭാഗങ്ങളുമാണ് ഇന്ന് കണ്ടെടുത്തത്. വെള്ളാർമല സ്‌കൂളിന് സമീപത്ത് നിന്നും, മേപ്പാടിയില്‍ നിന്നും ചുങ്കത്തറ കൈപ്പിനിയില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മരണസംഖ്യ 295 ആയി ഉയർന്നു.

86 പേർ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ തുടരുന്നുണ്ട്. ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഒരു വീട് പോലുമില്ലാതെ പൂർണമായും തകർന്ന നിലയിലാണ് പ്രദേശം. വീടുകള്‍ നിന്നയിടത്ത് കല്ലും മണ്ണും മാത്രമാണുള്ളത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"അഖില ഹാദിയ | Hadiya #hadiyacase #crime" !!!

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !