ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം: രണ്ടു പേര്‍ക്ക് ദാരുണാന്ത്യം, 2 പേർക്ക് ഗുരുതര പരിക്ക്,,

എരുമപ്പെട്ടി: വെള്ളറക്കാട് മാത്തൂർ പാടത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ടു പേർ മരിച്ചു.

മരത്തംക്കോട് സ്വദേശികളായ ചിറപുറത്ത് ആശാരി വീട്ടില്‍ ആനന്ദൻ (50), സഹോദരൻ മോഹനന്‍റെ മകൻ പ്രവീണ്‍ (21) എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പരുക്കേറ്റ പ്രവീണിന്‍റെ സഹോദരൻ പ്രണവ് (19), സ്കൂട്ടർ യാത്രക്കാരായ എരുമപ്പെട്ടി സ്വദേശി യഹിയ (19), ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റൊരാളും തൃശൂർ അമല ആശുപത്രിയില്‍ ചികിത്സയിലാണ്.

വെള്ളറക്കാട് മാത്തൂർ പാടത്തെ മെയിൻ റോഡില്‍ വെള്ളിയാഴ്ച രാത്രി 10.10നാണ് അപകടമുണ്ടായത്. എരുമപ്പെട്ടി ഭാഗത്ത് നിന്ന് പോവുകയായിരുന്ന സ്കൂട്ടറും എതിരെ വന്നിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.

ആനന്ദൻ സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. പ്രവീണ്‍ കഴിഞ്ഞ ദിവസമാണ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !