അദ്‌ഭുത പ്രതിഭാസം.:കന്യാകുമാരി കടലില്‍ ജലനിരപ്പ് ആപകടകരമായി താഴ്ന്നു; വിവേകാനന്ദപ്പാറയിലേക്കുള്ള ബോട്ട് ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചു

കന്യാകുമാരി: കനത്ത മഴയ്‌ക്ക് പിന്നാലെ കന്യാകുമാരി കടലില്‍ അദ്‌ഭുത പ്രതിഭാസം. കടലില്‍ ജല നിരപ്പ് നന്നേ താഴ്ന്ന നിലയിലാണ്. കടല്‍വെള്ളം താഴ്ന്നതിനെ തുടർന്ന് രാവിലെ എട്ടിന് തുടങ്ങേണ്ടിയിരുന്ന ബോട്ട് ഗതാഗതം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

കടലിന്റെ സ്വഭാവമനുസരിച്ച്‌ ഉച്ചയ്‌ക്ക് 12.00 മണിക്ക് ശേഷം ടൂറിസ്റ്റ് ബോട്ട് സർവീസ് ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് പും പുഹാർ ഷിപ്പിംഗ് കോർപ്പറേഷൻ മാനേജ്‌മെൻ്റ് അറിയിച്ചു.

വിനോദസഞ്ചാരികളെ പതിവുപോലെ കടലില്‍ ഇറങ്ങാൻ അനുവദിക്കില്ല. തുടർച്ചയായ ആറാം ദിവസമാണ് ബോട്ട് ഗതാഗതം വൈകി ആരംഭിക്കുന്നത്.

അന്താരാഷ്‌ട്ര വിനോദസഞ്ചാരകേന്ദ്രമായ കന്യാകുമാരിയില്‍ നിലയില്‍ ദിനംപ്രതി ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് എത്തുന്നത്. 

കടലിനു നടുവില്‍ സ്ഥിതി ചെയ്യുന്ന വിവേകാനന്ദ സ്മൃതിമണ്ഡപത്തില്‍ വിനോദസഞ്ചാരികള്‍ ബോട്ടില്‍ സന്ദർശനം നടത്തി മടങ്ങുകയാണ് പതിവ്. ഇതിനായി പും പുഹാർ ഷിപ്പിംഗ് കോർപ്പറേഷൻ ദിവസവും രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെ നിർത്താതെ ബോട്ടുകള്‍ ഓടിക്കുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !