ഡബ്ലിൻ: അയര്‍ലണ്ടിലെ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സത്സംഘിന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 7 ശനിയാഴ്ച്ച വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു. ഡബ്ലിനിലെ Baldoyle കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ 9 മണിക്ക് അംഗങ്ങള്‍ ചേര്‍ന്ന് പൂക്കളമൊരുക്കന്നതോടെ കലാപരിപാടികള്‍ ആരംഭിക്കും.

സത്ഗമയ കൂട്ടായ്മയിലെ മുതിർന്ന അംഗങ്ങൾ ഭദ്രദീപം തെളിയിച്ച് “ഓണം പൊന്നോണം-24″ന് തിരശ്ശീല ഉയരും. കേരളത്തനിമയില്‍ പരമ്പരാഗത രീതികൾക്ക് പ്രാമുഖ്യം നല്‍കി അവതരിപ്പിക്കുന്ന ഓണക്കാഴ്ച്ചയും, മോഹിനിയാട്ടം, ഭരതനാട്യം, ചെണ്ടമേളം, മഹാബലിയെ ആനയിക്കല്‍, തിരുവാതിരകളി, സ്കിറ്റ് , ഗാനമേള തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളും തുടര്‍ന്ന് വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും.
ഉച്ചയ്ക്ക് ശേഷം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി രസകരമായ കായികവിനോദപരിപാടികളും, വടംവലിയും തുടർന്ന് സമ്മാനദാനവും നടത്തപ്പെടും. കുട്ടികളുടെ കലാപരിപാടികൾ നടത്തുവാൻ ആഗ്രഹിക്കുന്നവർ ഓഗസ്റ്റ് 31-ന് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ് .
2010 മുതൽ അയർലണ്ടിൽ പ്രവർത്തിക്കുന്ന സത്ഗമയയുടെ ഓണാഘോഷത്തിൽ പങ്കെടുക്കാനും ഈ കൂട്ടായ്മയിൽ പുതുതായി പങ്കുചേരാനും ആഗ്രഹിക്കുന്നവർ കൂടുതല്‍ വിവരങ്ങള്‍ക്ക് എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.