വീണ്ടും തിളങ്ങി നീരജ് ചോപ്ര: സീസണിലെ മികച്ച ദൂരം, ലോസാന്‍ ഡയമണ്ട് ലീഗില്‍ നീരജ് ചോപ്ര രണ്ടാം സ്ഥാനത്ത്; പാരിസിലെ ‘വെള്ളി ദൂരം’ മറികടന്നു,

ലോസാന്‍: സ്വിറ്റ്സർലാൻഡിലെ ലോസാന്‍ ഡയമണ്ട് ലീഗ് അത്ലറ്റിക്സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. 89.49 മീറ്റര്‍ എന്ന സീസണിലെ സീസണിലെ മികച്ച ദൂരം കണ്ടെത്തിയാണ് നീരജ് രണ്ടാമതെത്തിയത്. ഗ്രനഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് മീറ്റ് റെക്കോഡോടെ ( 90.61 മീറ്റര്‍) ഒന്നാം സ്ഥാനം നേടി.

ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ (87.08) മൂന്നാം സ്ഥാനവും നേടി. തുടക്കത്തില്‍ പതറിയ നീരജ് ആറാമത്തെ ഏറിലാണ് പാരീസ് ഒളിമ്പിക്‌സില്‍ വെള്ളിനേടിയ ദൂരം (89.45) മെച്ചപ്പെടുത്തി രണ്ടാമതെത്തിയത്. സീസണിലെ മികച്ച ദൂരം കണ്ടെത്തിയെങ്കിലും, 90 മീറ്റർ എന്നത് നീരജിന് ഇപ്പോഴും കയ്യകലെ നിൽക്കുകയാണ്.

ആദ്യ അഞ്ച് ശ്രമങ്ങളില്‍ 82.10, 83.21, 83.13, 82.34, 85.58 എന്നിങ്ങനെയായിരുന്നു നീരജിന്റെ പ്രകടനം. പാരിസ് ഒളിംപിക്സിലെ വെള്ളി മെഡൽനേട്ടത്തിനുശേഷമുള്ള നീരജ് ചോപ്രയുടെ ആദ്യ മത്സരമായിരുന്നു ഇത്. ദോഹ ഡയമണ്ട് ലീഗിലും (88.36) നീരജ് രണ്ടാമതെത്തിയിരുന്നു. പാരീസില്‍ ഒളിമ്പിക് റെക്കാഡോടെ സ്വര്‍ണം നേടിയ പാകിസ്ഥാന്റെ അര്‍ഷദ് നദീം ലോസാനില്‍ മത്സരിച്ചിരുന്നില്ല.

സീസണിലെ ഏറ്റവും മികച്ച പ്രകടനത്തോടെ നീരജ് ചോപ്ര ഫൈനലിന് യോഗ്യത നേടി. സെപ്റ്റംബർ 14ന് ബ്രസൽസിൽ നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനലിലെ ജേതാവാണ് ഡയമണ്ട് ലീഗ് ചാംപ്യനാകുക. ഡയമണ്ട് ലീഗ് ചാംപ്യനു ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിലേക്ക് ‘വൈൽഡ് കാർഡ്’ എൻട്രി ലഭിക്കും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !