കൊളംബോ: സെപ്തംബര്‍ 21ന് ന്ടക്കുന്ന ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം കേട്ടാല്‍ അത്ഭുതപ്പെടും. ബുധനാഴ്ച ഉച്ചവരെയുള്ള കണക്കുകള്‍ പ്രകാരം 38 സ്ഥാനാര്‍ഥികള്‍ മത്സരിച്ചേക്കുമെന്നാണ് കരുതുന്നത്.
റെക്കോര്‍ഡ് മത്സരാര്‍ഥികളാണ് ഇത്. 42 വര്‍ഷത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതാദ്യമാണ് ഇത്രയധികം സ്ഥാനാര്‍ഥികള്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ തയ്യാറാവുന്നത്.38 ല്‍ 20 പേര് രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളാണ്. 17 പേര് സ്വതന്ത്രരാണ്. ഒരാള്‍ പൊളിറ്റിക്കല്‍ ഗ്രൂപ്പില്‍ നിന്നുമാണ് മത്സരിക്കുന്നതെന്ന് സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഡയറക്ടര്‍ ജനറല്‍ സമന് ശ്രീ രത്നായകെ പറഞ്ഞു.
നാമനിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തിയതി വ്യാഴാഴ്ചയാണ്. 38 പേരും പേരും നാമനിര്‍ദേശ പട്ടിക സമര്‍പ്പിക്കുകയാണെങ്കില്‍ അത് റെക്കോര്‍ഡായിരിക്കും. 2019 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 35 പേരാണ് മത്സരിച്ചത്.
നാളെ രാവിലെ 9നും 11നും ഇടയില്‍ നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കും. ഒരു മണിക്കൂറാണ് പിന്‍വലിക്കാനുള്ള സമയം. നിലവിലെ പ്രസിഡന്റ് വിക്രമസിംഗയെ കൂടാതെ, രാജപക്സെ രാജവംശത്തിലെ 38 കാരനായ നമല്‍ രാജപക്സെ, പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ, മാര്‍ക്സിസ്റ്റ് ജെവിപി നേതാവ് അനുര കുമാര ദിസനായകെ എന്നിവരാണ് മറ്റ് പ്രമുഖ സ്ഥാനാര്‍ത്ഥികള്‍.
1982 ഒക്ടോബറില്‍ നടന്ന ആദ്യത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആറ് സ്ഥാനാര്‍ഥികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 4,5,6 തിയതികളിലാണ് തപാല്‍ വോട്ടിങ്. 22 ഇലക്ടറല്‍ ഡിസ്ട്രിക്റ്റില്‍ നിന്നായി 17 ദശലക്ഷത്തിലധികം വോട്ടര്‍മാരാണ് ഉള്ളത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.