പത്തനംതിട്ട: തന്നോടുള്ള കൈരളി ടി വി റിപ്പോർട്ടറുടെ ചോദ്യത്തില്‍ പ്രകോപിതരായ കോണ്‍ഗ്രസ് പ്രവർത്തകരെ ശകാരിച്ച് തിരുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
തുമ്പമണ്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തില്‍ കൈരളി ടി വി റിപ്പോർട്ടറോട് കയർക്കുകയും പ്രതിഷേധിക്കുകയും കയ്യേറ്റ ശ്രമം നടത്തുകയും ചെയ്ത പ്രവർത്തകരോട് താൻ നില്‍ക്കുമ്പോള്‍ ആണോ തോന്ന്യാസം കാണിക്കുന്നത് ചോദിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് ചൂടാവുകയായിരുന്നു.പ്രതിപക്ഷ നേതാവ് കടുപ്പിച്ചതോടെ പ്രവർത്തകർ ശാന്തരാവുകയായിരുന്നു. ഇത്തരം തോന്ന്യാസങ്ങള്‍ പാടില്ലെന്ന താക്കീതും നല്‍കിയാണ് പ്രതിപക്ഷ നേതാവ് സ്ഥലത്ത് നിന്ന് മടങ്ങിയത്.
പത്തനംതിട്ട പന്തളത്ത് സ്വകാര്യ ആശുപത്രി പരിസരത്താണ് സംഭവം നടന്നത്. പ്രതിപക്ഷ നേതാവിനോടുള്ള ചോദ്യം പ്രവർത്തകർക്ക് ഇഷ്ടമായില്ല, കൈരളി ടിവി റിപ്പോർട്ടർക്ക് നേരെ നേരെ കയ്യേറ്റശ്രമം
സംഭവം ഇങ്ങനെ
പത്തനംതിട്ടയിലെ തുമ്പമണ്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി പി എം പ്രവർത്തകരും കോണ്‍ഗ്രസ് പ്രവർത്തകരും തമ്മില്‍ ശനിയാഴ്ച വലിയ തോതില്‍ സംഘർഷം ഉണ്ടായിരുന്നു.
ഈ സംഘർഷത്തില്‍ പരിക്കേറ്റ നേതാക്കളെയും പ്രവർത്തകരെയും കാണാനായാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പന്തളത്തെ ആശുപത്രിയിലെത്തിയത്.
ശേഷം മാധ്യമ പ്രവർത്തകരെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. അതിനിടയിലാണ് കൈരളി ടി വി റിപ്പോർട്ടർ തുമ്പമണ്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പു ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ അക്രമം കാണിച്ചില്ലേ എന്ന് പ്രതിപക്ഷ നേതാവിനോട് ചോദിച്ചത്.
ഉത്തരം പറയാതെ പ്രതിപക്ഷ നേതാവ് മുന്നോട്ട് നീങ്ങവെയാണ് പ്രവർത്തകർ പ്രകോപനം കാട്ടിയത്. ആ ചോദ്യം അനാവശ്യമാണെന്ന് പറഞ്ഞുകൊണ്ടാണ് കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.
ഈ സമയം വാഹനത്തില്‍ കയറിയ പ്രതിപക്ഷ നേതാവ് മടങ്ങിയെത്തിയാണ് പ്രവർത്തകരോട് തോന്ന്യാസം കാണിക്കരുതെന്ന് പറഞ്ഞ് ശകാരിച്ചത്. ഇതോടെ പ്രവർത്തകർ ശാന്തരാകുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.