പത്തനംതിട്ട: മാർത്തോമ്മ സഭയിലെ പള്ളിതർക്കത്തിന്‍റെ പേരിൽ കോളജ് അധ്യാപിക സൈബർ ആക്രമണത്തിന് ഇരയായതായി പരാതി. കുടുംബ സുഹൃത്തായ വൈദികനോടൊപ്പം അടൂരിലെ ഒരു ഭക്ഷണശാലയിൽ നിൽക്കുന്ന ചിത്രമാണ് മോശം വാചകങ്ങളോടെ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുന്നത്.
ഡിജിപിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും സംഭവത്തിൽ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്ന് യുവതി ആരോപിച്ചു.മാർത്തോമ്മ സഭയുടെ സൗഹൃദ കൂട്ടായ്മ ഗ്രൂപ്പുകളിലാണ് ചിത്രം വ്യാപകമായി പ്രചരിപ്പിച്ചതെന്നാണ് അധ്യാപിക പറയുന്നു. സംഭവത്തിൽ മാർത്തോമ സഭക്കാരായ മൂന്ന് പേർക്കെതിരെ ആദ്യം അടുർ പൊലീസിൽ പരാതി നൽകിയിരുന്നു.
ആരോപണവിധേയരെ സിഐ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചിത്രം ആദ്യമെത്തിയ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ മാപ്പ് എഴുതിയിടാൻ ആവശ്യപ്പെട്ടു. തുടർന്ന് പരാതി തീർപ്പാക്കി
എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ ഫെയ്സ്ബുക്ക് പേജുകളിൽ വ്യക്തിവിവരങ്ങൾ ഉൾപ്പെടെ പരസ്യമാക്കി കൊണ്ട് വീണ്ടും ചിത്രം പ്രചരിപ്പിച്ചുവെന്നാണ് ആക്ഷേപം. സഭയ്ക്ക് കീഴിലെ ഒരു പള്ളിയിൽ ചില തർക്കങ്ങളുണ്ട്. അതിനെ തുടർന്നാണ് സൈബർ ആക്രമണമെന്നും അധ്യാപിക പറയുന്നു.
പൊലീസിൽ നിന്ന് നീതി ലഭിക്കാത്തതിനാൽ കോടതിയെ സമീപിച്ചതായി അധ്യാപിക പറഞ്ഞു. നിലവിൽ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കോടതിയിൽ പരാതി നൽകിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.