അടൂർ: പിഞ്ചുമക്കളോടൊപ്പം ഭാര്യവീട്ടിലേക്ക് സ്കൂട്ടറില്‍ പോകവേ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് പിതാവ് മരിച്ചു. ഒപ്പം സഞ്ചരിച്ച രണ്ടു മക്കള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. അടൂർ പറന്തല്‍ ഇടക്കോട് ജീസസ് വില്ലയില്‍ തോമസ് ബെന്നി (45) ആണ് മരിച്ചത്.
ആറും മൂന്നും വയസുള്ള മക്കളായ സേറ മേരി തോമസ്, ഏബല്‍ തോമസ് ബെന്നി എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു.
കെ.പി റോഡില്‍ അടൂർ കരുവാറ്റ ജങ്ഷനിലുള്ള സിഗ്നലിനു സമീപം ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം.
പറന്തല്‍ ഭാഗത്തു നിന്നും കൊട്ടാരക്കര കലയപുരത്തുള്ള ഭാര്യയുടെ വീട്ടിലേക്ക് പോകും വഴിയാണ് അപകടമുണ്ടായതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പരിക്കേറ്റു കിടന്ന തോമസ് ബെന്നിയേയും മക്കളേയും നാട്ടുകാർ അടൂർ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തോമസ് ബെന്നി മരിച്ചു.
ഭാര്യ ബ്ലെസി വിദേശത്തു ജോലി ചെയ്യുകയാണ്. അടൂർ അഗ്നി രക്ഷാ നിലയത്തിനു സമീപം വഴിയോരത്ത് പഴക്കച്ചവടം നടത്തുകയായിരുന്നു തോമസ് ബെന്നി. സംസ്കാരം പിന്നീട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.