പാലക്കാട്: കോഴിയുടെ കൂവല്‍ അസഹ്യം, ഉറങ്ങാനാവുന്നില്ല, കൂട് വൃത്തിയായി സൂക്ഷിക്കുന്നില്ല. പരാതിയുമായി വീട്ടമ്മ. കേള്‍ക്കുമ്പോള്‍ ചിരി വരുമെങ്കിലും സംഭവം നടന്നതാണ്.
ഷൊർണൂർ നഗരസഭയിലെ കാരക്കാട് വാർഡ് കൗണ്‍സിലർക്ക് മുന്നിലാണ് വീട്ടമ്മ പരാതിയുമായി എത്തിയത്. പരാതിയില്‍ നഗരസഭ ആരോഗ്യവിഭാഗം ഉടനടി നടപടിയുമെടുത്തു. കോഴിക്കൂട് വൃത്തിയായി സൂക്ഷിക്കണമെന്ന നിർദേശവും നല്‍കി.എന്നാല്‍ അപ്പോഴും വീട്ടമ്മയുടെ പരാതി പൂർണമായും പരിഹരിക്കപ്പെട്ടില്ല. അവർ വീണ്ടും പരാതിയുമായെത്തി. കോഴി കൂവുന്നത് ഉറക്കം കെടുത്തുന്നു. ഇതിന് പരിഹാരം കണ്ടേ മതിയാവൂ. ഒടുവില്‍ വിഷയം വാർഡ് കൗണ്‍സിലർ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചു.
കോഴി കൂവുന്നതിന് നമുക്കെന്ത് ചെയ്യാൻ പറ്റുമെന്നായി ഭരണപക്ഷവും പ്രതിപക്ഷവും. എങ്കിലും പരാതിക്കാരിക്ക് ആശ്വസിക്കാം. സ്ഥലത്ത് ചെന്ന് പരിശോധിച്ചു റിപ്പോർട്ട് നല്‍കാൻ ആരോഗ്യ വിഭാഗത്തോട് നഗരസഭാധ്യക്ഷനും ആവശ്യപ്പെട്ടു. പരിഹാരമുണ്ടാക്കാമെന്ന് കൗണ്‍സിലർക്ക് ഉദ്യോഗസ്ഥർ ഉറപ്പും നല്‍കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.