റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു; ബസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം,,

പാലക്കാട്: ബസ് അപകടത്തില്‍ വിമുക്തഭടന് ദാരുണാന്ത്യം. വിമുക്ത ഭടനായ പരുതൂർ മംഗലം പുറത്താട്ടില്‍ സജീഷാണ് (42) മരിച്ചത്.

റോഡിലെ കുഴിയില്‍ വീഴാതെ ബൈക്ക് വെട്ടിക്കുന്നതിനിടെ തെന്നിവീണാണ് അപകടമുണ്ടായത്. പാലക്കാട് പട്ടാമ്പിയിലാണ് സംഭവം. മൃതദേഹം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.  

മേലെ പട്ടാമ്പി ഭാഗത്തെ റോഡ് തകർന്നുകിടക്കുന്നത് ചർച്ചാവിഷയമാണ്. ഈ ഭാഗത്തെ റോഡുകള്‍ പൂർണ്ണമായി തകർന്ന അവസ്ഥയിലാണ്.

റോഡിലേക്ക് വീണ സജീഷിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ശനിയാഴ്ച്ച വൈകിട്ടിണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് മേലെ പട്ടാമ്പി സ്വകാര്യ ആശുപത്രിയിലും തുടർന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. 

ഷൊർണൂരില്‍ നിന്ന് പരുതൂരിലേക്കുള്ള യാത്രയിലായിരുന്നു സജീഷ്. ഷൊർണൂരില്‍ നിന്ന് പട്ടാമ്പിയിലേക്ക് വരികയായിരുന്ന ബസാണ് സജീഷിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !