പാലക്കാട്: അതിഥി തൊഴിലാളിയെ കത്തി കൊണ്ട് കുത്തി കൊല്ലാൻ ശ്രമിച്ച പ്രതി പാലക്കാട് ടൗണ്‍ നോർത്ത് പൊലീസിന്റെ പിടിയില്‍.
കഴിഞ്ഞ 16ന് രാത്രി 8 മണിക്കാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലെ ഗുഡ്സ് ഷെഡ്ഡിന് സമീപത്തു വെച്ചായിരുന്നു ഇത്. ഒഡീസ സ്വദേശിയായ ടുഫാൻ ടുടു എന്നയാളെ തടഞ്ഞു നിർത്തി പണം ആവശ്യപ്പെട്ടു.എന്നാല്‍ ഇയാള്‍ ഇത് കാര്യമാക്കാതെ പോകാൻൻ ശ്രമിച്ചപ്പോള്‍ പ്രതി കൈയ്യില്‍ കരുതിയ കത്തി കൊണ്ട് ടൂഫാനെ ശരീരമാസകലം വരയുകയും വയറ്റില്‍ കുത്തി ഗുരുതര പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിലായ ടൂഫാൻ ട്രെയിനിന് അടിയിലൂടെ ഓടി രക്ഷപ്പെട്ട് പാലക്കാട് റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥരുടെ അടുക്കല്‍ ചെന്ന് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ പോലീസ് ടൂഫാനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവൻ രക്ഷിക്കാനായി. പ്രതിയെ മുൻപരിചയം പോലും ഇല്ലാത്തതിനാല്‍ വിവരങ്ങള്‍ നല്‍കാൻ ടൂഫാന് കഴിഞ്ഞിരുന്നില്ല,
സംഭവം നടന്നത് വിജനമായ സ്ഥലത്തായതിനാലും സ്ഥലത്തും,പരിസരങ്ങളിലും സിസിടിവി അഭാവമുള്ളതിനാലും കേസിലെ പ്രതിയെ കണ്ടെത്തുന്നത് ദുഷ്കരമായിരുന്നു. പരാതിക്കാരനായ ടൂഫാൻ ഗുരുതരാവസ്ഥയില്‍ ആയതിനാല്‍ ഇയാള്‍ നിന്നു ലഭിച്ച ഏക തെളിവ് പരാതിക്കാരന്റെ കയ്യിലുള്ള നീല പ്ലാസ്റ്റിക് കവർ ഉണ്ടായിരുന്നു എന്നത് മാത്രമായിരുന്നു.
ഈ തെളിവ് കേന്ദ്രീകരിച്ച് പാലക്കാട് ടൗണ്‍ നോർത്ത് പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയും, ടൂഫാനും നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കുന്നത്. പ്രതിയുടെ ഏകദേശം രൂപം മനസിലാക്കി ഒലവക്കോട് പരിസരങ്ങളില്‍ ഈ രൂപസാദൃശ്യമുള്ള ആളുകളെ കുറിച്ച് അന്വേഷിച്ചു.
പ്രതിയുടെ പേര് യൂനസ് എന്ന വിവരം മാത്രം ലഭിച്ചു. കൂടുതല്‍ അന്വേഷണം നടത്തി പ്രതി മുൻ കുറ്റവാളി മലപ്പുറം തിരൂരങ്ങാടി സ്വദേശി ഇസ യൂനസ് എന്നയാളാണെന്ന് തിരിച്ചറിയുകയായിരുന്നു.
സംഭവത്തിനു ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതിയെ അന്വേഷിച്ച് പാലക്കാട് ടൗണ്‍ നോർത്ത് പൊലീസ് തമിഴ്നാട് ഭാഗത്ത് ദിവസങ്ങളോളം തമ്ബടിച്ച് അന്വേഷണം നടത്തി കോയമ്ബത്തൂർ റെയില്‍വേ സ്റ്റേഷന് സമീപത്തു വെച്ച് പ്രതിയെ പിടികൂടി. പാലക്കാട് ജില്ലാ പൊലീസ് മേധാവി ആനന്ദ് ആറിന്റെ നിർദ്ദേശപ്രകാരം പാലക്കാട് എഎസ്പി അശ്വതി ജിജിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടന്നത്.
പാലക്കാട് ടൗണ്‍ നോർത്ത് ഇൻസ്പെക്ടർ വിപിൻ കെ വേണുഗോപാല്‍, ഹേമാംബിക നഗർ എസ്‌ഐ മുജീബ്, പാലക്കാട് ടൗണ്‍ നോർത്ത് എസ് സിപിഒ നൗഷാദ് എസ് സിപിഒമാരായ സുജേഷ്, മണികണ്ഠദാസ്, സുധീഷ്, സിപിഒ ശരത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
കർണാടക മംഗലാപുരം സ്റ്റേഷനില്‍ സമാനമായ കുറ്റത്തിന് നാലുവർഷത്തോളം ജയിലില്‍ തടവില്‍ ആയിരുന്നു.കഴിഞ്ഞ ഡിസംബറിലാണ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. പ്രതിക്ക് സംസ്ഥാനത്തുടനീളം എട്ടോളം കേസുകള്‍ നിലവിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.